ഇ​ന്ത്യ​ൻ പൗ​ര​നെ​ന്ന് വ്യാ​ജ രേ​ഖ; ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ൽ ജോ​ലി​യി​ലു​ള്ള ബം​ഗ്ലാ​ദേ​ശു​കാ​ര​ന്‍ അറസ്റ്റിൽ

Bangladeshi national arrested for using forged documents to claim Indian citizenship while employed at the Ezhimala Naval Academy.

പയ്യന്നൂർ: രാജ്യത്തെ ഏറ്റവും അതീവ സുരക്ഷാ മേഖലയായഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ൽ വ്യാ​ജ രേ​ഖ​ക​ളു​മാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്ന ബം​ഗ്ലാ​ദേ​ശു​കാ​ര​ന്‍ പി​ടി​യി​ൽ. ഇ​ന്ത്യ​ൻ പൗ​ര​നെ​ന്ന് തെ​ളി​യി​ക്കു​ന്ന വ്യാ​ജ രേ​ഖ​ക​ളു​മാ​യാ​ണ് ഇ​യാ​ൾ അ​ക്കാ​ദ​മി​യി​ൽ ജോ​ലി ചെ​യ്തു​വ​ന്നി​രു​ന്നത്.

 ഇ​യാ​ളു​ടെ പ​ക്ക​ലു​ള്ള വ്യാ​ജ ആ​ധാ​ർ കാ​ർ​ഡി​ൽ ബി​പ്ല​ബ് സോ​റ​ൻ (32) എ​ന്ന പേ​ര് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് പൊ​ലി​സി​ന്‍റെ പേ​രി​ലു​ള്ള വ്യാ​ജ പൊ​ലി​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റും ഇ​യാ​ൾ ഹാ​ജ​രാ​ക്കി​യി​രു​ന്നു. രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തെ തുടർന്നാണ് പൊലിസ് ബംഗ്ളാദേശി പൗരനെ പിടികൂടിയത്.

Tags