ബാല്യസ്പന്ദനം തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം

Balyaspandanam Taliparamba Block Panchayat Level Inauguration

തളിപ്പറമ്പ : മുഖ്യമന്ത്രിയുടെ നൂറു ദിന കർമ്മപദ്ധതിയിലുള്‍പ്പെടുത്തി  കേരളത്തിലെ അങ്കണവാടി കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണവും പോഷണവും ഉറപ്പാക്കുന്നതിനായി വനിതാ - ശിശുവികസന വകുപ്പും ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ബാല്യസ്പന്ദനം തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത്തല ഉദ്ഘാടനം ചെങ്ങളായി പഞ്ചായത്തിലെ കൈതക്കടവ് അങ്കണവാടിയിൽവച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട് നിർവ്വഹിച്ചു. 

ചെങ്ങളായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ. രവിമാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ 
 റുഖിയ കെ. , പഞ്ചായത്ത് മെമ്പര്‍ പി.കെ. സിന്ധു, തളിപ്പറമ്പ സി.ഡി.പി.ഒ. രേണുക പാറയിൽ, ജെ. എച്ച്. ഐ. ചുഴലി പി. എച്ച്. സി.  ഷൈൻ മോന്‍, ഐ.സി.ഡി.എസ്. സൂപ്പർവൈസർ രമ്യ പി. എന്നിവര്‍ പ്രസംഗിച്ചു. ആരോഗ്യ പോഷണ പരിശോധന,ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സേവനം,തുടർചികിത്സ, ഭക്ഷണക്രമീകരണവും ബോധവത്ക്കരണവും, വ്യാപനംഎന്നിവയാണ് ബാല്യസ്പന്ദനത്തിന്റെ പ്രധാന ലക്ഷ്യങ്ങളും സവിശേഷതകളും.

Tags