കൊട്ടിക്കയറി അണ്ടലൂരിൽ ബാലി - സുഗ്രീവ യുദ്ധം, ആവേശത്താൽ ആർപ്പ് വിളിച്ചു ഭക്തജനങ്ങൾ
ധർമ്മടം:അണ്ടലൂർക്ഷേത്ര തിരുമുറ്റത്തു തിങ്ങി കൂടിയ ഭക്തജനങ്ങളെ സാക്ഷി നിർത്തിബാലി - സുഗ്രീവ യുദ്ധം നടന്നു. ജനക്കൂട്ടത്തിനിടെയിൽ നിറഞ്ഞാടുന്നതിനിടെ സഹോദരനെ പരസ്യമായി ബാലി യുദ്ധത്തിന് വെല്ലുവിളിച്ചു. ഇതോടെ അണിയറയിൽ നിന്നു കയ്യിൽ ചുരികയുമായി സുഗ്രീവൻ ക്ഷണവേഗത്തിൽ ക്കടുത്തെത്തി. മുഖാമുഖം നോ ക്കിനിന്ന്, ബാലി സുഗ്രീവന്മാർ മേളത്തിന്റെ മുറുക്കത്തിനൊപ്പി ച്ചു ആട്ടം തുടർന്നു.ചുട്ടുപൊള്ളുന്ന പൂഴിമണ ലിൽ ചമ്രം പടിഞ്ഞിരുന്ന കുട്ടി ക്കൂട്ടം തങ്ങളുടെ ഇഷ്ടദൈവ ങ്ങളെ ഒച്ചവച്ചും കയ്യടിച്ചും പ്രോത്സാഹിപ്പിച്ചുകൊണ്ടിരു ന്നു. ഇതിനിടയിൽ ബാലിയും സുഗ്രീവനും അങ്കം കുറിച്ചു.
വാളും പരിചയും ചുരികയും ചുഴറ്റി അവർ തിരുമുറ്റം നിറഞ്ഞാടി. ഒടുവിൽ ഹനുമാൻ ഇരുവരെയും ശാന്തമാക്കി തിരിച്ചയച്ചതോടുകൂടിയാണ് യുദ്ധം അവസാനിച്ചത്.ഇതിനു ശേഷം രാത്രി ദൈവ ത്താറിശ്വരൻ അണിയറയിൽനി ന്ന് എഴുന്നള്ളി ആചാരവെടിക ളോടെ തറയിൽ കയറി. തുടർ ന്നു പൊൻമുടി എഴുന്നള്ളിച്ച് ആചാരവെടികളോടെ തിരുമുടി വച്ചു തറയിൽനിന്ന് ആചാര വെടികളോടെ ഇറങ്ങി സഹ ചാരികളായ അങ്കക്കാരനോടും ബപ്പൂരനുമൊപ്പം ക്ഷേത്രത്തെ വലംവച്ചു ഭക്തരെ അനുഗ്രഹിച്ചു.

രാത്രി ഏറെവൈകി താഴെക്കാവി ലേക്ക് ആട്ടത്തിനായി പുറപ്പെട്ടു.മേലേക്കാവിൽ ബാലി സുഗ്രീവനും ബപ്പൂരനും കെട്ടിയാടി തൂവ്വക്കാരി, മലക്കാരി, പൊന്മകൻ, പുതുച്ചേ കോൻ, നാഗഭാഗവതി, നാഗകണ്ഠൻ, വേട്ടക്കൊരുമകൻ തുടങ്ങിയ തിറയാട്ടങ്ങളും അരങ്ങിലെത്തി. കെട്ടിയാട്ട ങ്ങൾക്ക് തുടക്കമായതോടെ അണ്ടലൂരിലെ വീടുകൾ അതിഥി സൽക്കാരത്തിൻ്റെ തിരക്കിലാണ്. അവലും മല രും പഴവുമാണ് വിരുന്നെത്തുന്നവർക്കുള്ള പ്രധാന വിഭവം. ചൊവ്വാഴ്ച പുലർച്ചെ പാലയാട് ദേശവാസികളുടെ കരിമരുന്ന് പ്രയോഗത്തോടെയായിരുന്നു താഴെ കാവി ലെ ആട്ടത്തിന് ശേഷമുള്ള ദൈവത്താറിന്റെ തിരിച്ചെഴു ന്നള്ളത്ത്. വെള്ളി പുലർച്ചെ തിരുമുടി അറയിൽ തിരിച്ചു വയ്ക്കുന്നതോടെ ഉത്സവത്തിന് കൊടിയിറങ്ങും.
.jpg)

