സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക വെട്ടിച്ചുരുക്കുന്നതിനെതിരെ ബാലസംഘം പ്രതിഷേധ കൂട്ടായ്മ നടത്തി

Balasangham held a protest gathering against the cutting of funds for the school midday meal scheme.

 കണ്ണൂർ: കേരളത്തിലെ സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക വെട്ടിച്ചൊരുക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ബാലസംഘം കണ്ണൂർ ജില്ലയിലെ സ്കൂളുകൾക്കും മുൻപിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. പ്രതിഷേധ കൂട്ടായ്മയുടെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം മൊറാഴ സി എച്ച് കമ്മാരൻ മാസ്റ്റർ സ്മാരക യുപി സ്കൂളിൽ വച്ച് ബാലസംഘം സംസ്ഥാന സെക്രട്ടറി ഡി എസ് സന്ദീപ് നിർവഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഗോകുൽ എംപി അധ്യക്ഷത വഹിച്ചു. 

ആന്തൂർ നഗരസഭ ചെയർപേഴ്സൺ വി സതീദേവി, ജില്ലാ വൈസ് പ്രസിഡന്റ് പ്രജിത്ത് കെ, ജില്ലാ കൺവീനർ ഈ സുമേശൻ മാസ്റ്റർ,ജില്ലാ കോഡിനേറ്റർ അമൽ പ്രേം, ജില്ലാ എക്സിക്യൂട്ടീവ് അംഗം ദേവാദ്രിക ജി കൃഷ്ണൻ, ജില്ലാ ജോയിൻ കൺവീനർ സി അശോക് കുമാർ, ജില്ലാ കമ്മിറ്റി അംഗം അഭിനവ് വി വി, ആന്തൂർ നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദീപ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ഋതിൻ കെ വി  സ്വാഗതം പറഞ്ഞു. 15,16 തീയതികളിലായി ജില്ലയിലെ മുഴുവൻ സ്കൂളുകളിലും ഈ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags