ബാലാക്കണ്ടി രാമുണ്ണി പുരസ്കാരം എ.രഘുമാസ്റ്റർക്ക്
May 14, 2025, 15:35 IST
കണ്ണൂർ : ഗാന്ധിമാർഗ്ഗപ്രവർത്തകനും സർവ്വോദയ നേതാവുമായിരുന്ന ബാലാക്കണ്ടി രാമുണ്ണിയുടെ സ്മരണയിലുള്ള പുരസ്കാരം എ.രഘുമാസ്റ്റർക്ക്. ഗാന്ധിമാർഗ്ഗപ്രവർത്തകർക്കായി കേനന്നൂർ ഡിസ്ട്രിക്റ്റ് ഗാന്ധി സെൻ്റിനറി മെമ്മോറിയൽ സൊസൈറ്റി ഏർപ്പെടുത്തിയ പുരസ്കാരം പതിനായിരം രൂപയും ശില്പവുമടങ്ങുന്നതാണ് .
tRootC1469263">മെയ് 16 വെള്ളിയാഴ്ച വൈകീട്ട് 3 ന് സണ്ണി ജോസഫ് എം.എൽഎ മഹാത്മാ മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ കൈമാറും. മദ്യനിരോധന സമിതി ജില്ലാ പ്രസിഡണ്ട്. സർവ്വോദയ പ്രവർത്തകൻ ഗ്രന്ഥകാരൻ അധ്യാപകൻ എന്ന നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് രഘുമാസ്റ്റർ.
.jpg)


