തൊക്കിലങ്ങാടിയിൽ ബാലഗോകുലം ബ്രഹ്മോത്സവം സമാപിച്ചു

Balagokulam Brahmotsavam concludes in Thokkilangadi
Balagokulam Brahmotsavam concludes in Thokkilangadi

കൂത്തുപറമ്പ് : വീര പഴശ്ശി ബാലഗോകുലം തൊക്കിലങ്ങാടിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസമായി നടന്നു വന്ന ബ്രഹ്മോൽസവം സമാപിച്ചു. സമാപന പരിപാടിയുടെ അനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ എ. പി പുരുഷോത്തമന്റെ അധ്യക്ഷതയിൽ ബാലഗോകുലം ഉത്തര മേഖല ട്രഷറർ എൻ. കെ പ്രജിത്ത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി  സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് മുഖ്യ പ്രഭാഷണം നടത്തി. 

tRootC1469263">

സംഘ പരിവാർ പ്രസ്ഥാനങ്ങൾക്ക് ആദ്യകാലത്ത് നേതൃത്വം നൽകിയവരെ ചടങ്ങിൽ ആദരിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം  കൂത്തുപറമ്പ് ഖണ്ഡ് സംഘചാലക് എം അശോകൻ മാസ്റ്റർ, കെ. എ പ്രത്യുഷ്, വി. സുനിൽ കുമാർ എന്നിവർ സംസാരിച്ചു. കെ.കെ ദേവനന്ദ സ്വാഗതവും കെ. വി അനുഷ രമേശ് നന്ദിയും പറഞ്ഞു.

Tags