ബക്കളത്തിന്റ സ്വന്തം തണ്ണിമത്തൻ റെഡി, വിളവെടുപ്പ്‌ ഉദ്‌ഘാടനം ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ നിർവഹിച്ചു

bakkalam vayal pachakkari thannimathan
bakkalam vayal pachakkari thannimathan

പച്ചക്കറി കൃഷിയേക്കാളും മികച്ചവരുമാനവും ആവശ്യക്കാരും ഏറെയുള്ള ഇനമാണ്‌ തണ്ണിമത്തൻ

തളിപ്പറമ്പ  : ജൈവ പച്ചക്കറി കൃഷിക്ക്‌ മാതൃക തീർത്ത ഇടമാണ് ബക്കളം വയൽ. കണ്ണൂർ ജില്ലയിൽ മികച്ച രീതിയിൽ പച്ചക്കറി കൃഷിചെയ്യുന്ന ബക്കളം വയലിൽ മധുരമൂറുന്ന തണ്ണിമത്തൻ വിളവെടുത്തു. ആന്തൂർ നഗരസഭ ചെയർമാൻ  പി മുകുന്ദൻ വിളവെടുപ്പ്‌ ഉദ്‌ഘാടനം ചെയ്‌തു.

പച്ചക്കറി കൃഷിയേക്കാളും മികച്ചവരുമാനവും ആവശ്യക്കാരും ഏറെയുള്ള ഇനമാണ്‌ തണ്ണിമത്തൻ. സാധാരണ തണ്ണിമത്തനുപുറമെ  മഞ്ഞ തണ്ണിമത്തനും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. പുറത്തുനിന്ന് ലഭിക്കുന്നത് കീടനാശിനി തളിച്ച തണ്ണിമത്തൻ ആയതിനാൽ തീർത്തും ജൈവരീതിയിൽ കൃഷിചെയ്തെടുക്കുന്ന ബക്കളത്തെ തണ്ണിമത്തന് ആവശ്യക്കാർ ഏറെയാണ്.

bakkalam-vayal-pachakkari-thannimathan.jpg

 12 1/2 ഏക്കർ സ്ഥലത്താണ് കൃഷി നടത്തുന്നത്. കൃഷിവകുപ്പിന്റെ ഇക്കോഷോപ്പ് മുഖാന്തരമാണ് വിപണനം. ഇത്തവണയും നല്ല രീതിയിൽ തണ്ണിമത്തൻ വിളയിച്ചെടുക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് കർഷകർ.

2014 ലിലായിരുന്നു തരിശായി കിടന്ന ഭൂമി മികച്ച ആസൂത്രണത്തോടെ പച്ചക്കറി ഉത്‌പാദനത്തിലേക്ക് കുതിപ്പ് നടത്തിയത് . വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറായ ഒരു സംഘം കർഷകരുടെയും അവരെ സഹായിക്കാൻ സന്നദ്ധരായ ജനപ്രതിനിധികളുടെയും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവർത്തനം പുതിയ കാർഷികസംസ്കാരത്തിന് ഊർജംപകർന്നു. 

അതെ സമയം ബക്കളം വയലിൽ കാട്ടുപന്നിശല്യം രൂക്ഷമാകുന്നത്തിന്റെ ആശങ്കയും കർഷകർ പങ്കുവെക്കുന്നു. മനോഹരൻ ടി  സ്വാഗതം പറഞ്ഞു  കെ.വി പ്രേമരാജൻ  അദ്ധ്യക്ഷത വഹിച്ചു കെ.പി. ഉണ്ണികൃഷ്ണൻ മാസ്റ്റർ ടി.കെ..വി നാരായണൻ  സുഷ ബി.കൃഷി അസിസ്റ്റൻറ് ഡയറക്ടർ രാമകൃഷ്ണൻ മാവില ( കൃഷി ഓഫീസർ )പാച്ചേനി വിനോദ് പാച്ചേനി മനോഹരൻ പുഷ്പജ പി. തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു 

bakkalam-vayal-pachakkari-thannimathan.jpg

Tags