ബക്കളം വയൽ തീരം സ്നേഹതീരം 101-ാം എപ്പിസോഡ് മെയ് 24 ന് ; സംഘാടക സമിതി രൂപീകരിച്ചു

Bakkalam Vayaal Theeram Sneha Theeram 101st episode on May 24; Organizing committee formed

തളിപ്പറമ്പ: വയോജനങ്ങളെയും വയലേലകളെയും ചേർത്തുപിടിക്കുന്ന അപൂർവ കൂട്ടായ്മയുടെ 101-ാം എപ്പിസോഡ് വിപുലമായി ആഘോഷിക്കാൻ സംഘാടക സമിതി രൂപീകരിച്ചു. ഇതിനായുള്ള യോഗം മുൻ മുൻസിപ്പൽ ചെയർമാൻ പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

ടി.കെ.വി. നാരായണൻ സ്വാഗതം പറഞ്ഞ യോഗത്തിൽ വി. പുരുഷോത്തമൻ അധ്യക്ഷനായി. പറശ്ശിനിക്കടവ് ആയുർവേദ മെഡിക്കൽ കോളജ് ഡയറക്ടർ പ്രൊഫ്. ഇ. കുഞ്ഞിരാമൻ, ഡോ. എ. മാധവൻ, കൗൺസിലർമാരായ എൻ.വി. സരോജിനി, കെ. പ്രീത എന്നിവർ സംസാരിച്ചു.

ടി. നിഷാദ്, കെ.വി. വിനോദ്, കെ.വി. പുരുഷോത്തമൻ, മുണ്ടശശീന്ദ്രൻ, എ.കെ. സന്തോഷ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. സുധീർ കണ്ണപിലാവ് നന്ദി പറഞ്ഞു.യോ​ഗത്തിൽ ചെയർമാൻ ആയി പി. മുകുന്ദൻ, ജനറൽ കൺവീനർ ആയി ടി.കെ.വി. നാരായണൻ, ട്രഷറർ ആയി ഹരിദാസൻ ഇന്ദീവരം എന്നിവരെ ഭാരവാഹികൾ ആയി തെരെഞ്ഞെടുത്തു. കൂടാതെ വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

Tags