ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ; നോട്ടീസ് പ്രകാശനം ചെയ്തു


തളിപ്പറമ്പ : കേരളത്തിലെ അതിപുരാതനവും 108 ദേവീ ക്ഷേത്രങ്ങളിൽ പ്രശസ്‌തവുമായ ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ഏപ്രിൽ 25,26,27,28 തീയ്യതികളിൽ നടക്കും.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മീകത്വത്തിലാണ് പ്രതിഷ്ഠാദിന മഹോത്സവം നടക്കുക.
മഹോത്സവത്തിന്റെ ഭാഗമായുള്ള നോട്ടീസ് പ്രകാശനം ക്ഷേത്രത്തിൽ വെച്ചു നടന്നു. മലബാർ ദേവസ്വം ബോർഡ് ഏരിയ കമ്മിറ്റി അംഗം പി. വി. സതീഷ്കുമാർ പി. അജയകുമാർന് നൽകി കൊണ്ട് നോട്ടീസ് പ്രകാശനം നടത്തി.
ട്രസ്റ്റി ബോർഡ് ചെയർമാൻ സജിഭാസ്കർ സ്വാഗതം പറഞ്ഞു. ഉത്സവ ആഘോഷ കമ്മിറ്റി കൺവീനർ കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. ട്രസ്റ്റി ബോർഡ് അംഗങ്ങൾ, ഉത്സവ ആഘോഷ കമ്മിറ്റി അംഗങ്ങൾ, ഭക്തജനങ്ങൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.