ബക്കളത്ത് എം.വി.ആർ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സപ്തംബർ 16ന് സ്പീക്കർ ഉദ്ഘാടനം ചെയ്യും

Bakkalam MVR Multi Specialty Hospital

തളിപ്പറമ്പ:  കണ്ണൂർ-തളിപ്പറമ്പ്  ദേശീയ പാതയിൽ ബക്കളത്ത് എം.വി.ആർ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സപ്തംബർ 16ന് സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യുമെന്ന് ചെയർമാൻ പ്രൊഫ. ഇ. കുഞ്ഞിരാമൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ എം.വി ഗോവിന്ദൻ എം.എൽ.എ അധ്യക്ഷത വഹിക്കും. 

ആന്തൂർ നഗരസഭാ പരിധിയിൽ ബക്കളതാണ് 50ൽ അധികം കിടക്ക സൗകര്യമുള്ള മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എം.വി.ആറിൻ്റെ നാമധേയത്തിൽ പ്രവർത്തനം തുടങ്ങുന്നത്. വിവിധ സ്പെഷ്യാലിറ്റികളിലായി വിദഗ്ധ ഡോക്ടർമാരുടെ സേവനം ആശുപത്രി വഴി ലഭ്യമാക്കും. 

kalco darmasala

സപ്തംബർ 16ന് വൈകുന്നേരം 3.30 ന് സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം നിർവ്വഹിക്കും. എം.വി ഗോവിന്ദൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ ഉദ്ഘാടനം, എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫാർമസിയുടെ ഉദ്ഘാടനവും നടത്തും. ആതുരശുശ്രൂഷ മേഖലയിൽ വിശിഷ്ട സേവനമനുഷ്ടിച്ചു വരുന്ന ഡോക്ടർമാരെ ആദരിക്കൽ, വിവിധ ആശുപത്രികളുമായുള്ള എം.ഒ.യു കൈമാറ്റം എന്നിവയും നടക്കും. 

തുടർന്ന് കോമഡി ഉത്സവം ഫെയിം മിഥിൻ മോഹൻ, എം.വി.ആർ ആയുർവേദ മെഡിക്കൽ കോളജ് വിദ്യാർഥികൾ, കുടുംബശ്രീ എന്നിവർ ഒരുക്കുന്ന കലാസന്ധ്യയും അരങ്ങേറും. തളിപ്പറമ്പിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രൊഫസർ ഇ.കുഞ്ഞിരാമൻ, കെ.വി ബാബു, പി.വി ദാമോദരൻ, സി. അരവിന്ദാക്ഷൻ, ഇ. സംഗീത എന്നിവർ പങ്കെടുത്തു.

Tags