അങ്കമാലിയിൽ ബേക്കേഴ്സ് അസോസിയേഷൻ കേരള ബേക്കറി-ഫുഡ് വ്യവസായ സംഗമം നടത്തും; കാൽ ലക്ഷം പേർ പങ്കെടുക്കും

The Bakers Association Kerala will host a bakery and food industry meet in Angamaly. Twenty-five thousand people are expected to participate.


കണ്ണൂർ: കേരളത്തിലെ ബേക്കറി ആൻഡ്ഫുഡ് പ്രോസസ്സിംഗ് വ്യവസായത്തിന്റെ വളർച്ചയ്ക്കും ആധുനികവൽക്കരണത്തിനും പുതിയ ബിസിനസ് സാധ്യതകൾക്കും വേദിയൊരുക്കുന്ന ബേക്കേഴ്സ് അസോസിയേഷൻ കേരള  സംഘടിപ്പിക്കുന്ന ബെയ്ക്ക് എക്സ്പോ 2026 - ആറാം പതിപ്പ്,  ഒക്ടോബർ 9, 10, 11 തീയതികളിൽ അങ്കമാലി ഇൻ്റർനാഷനൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ നടക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കേരളത്തിലെ ബേക്കറി, ഫുഡ് പ്രോസസ്സിംഗ് മേഖലയുടെ ഏറ്റവും വലിയ വ്യാപാര സംഗമങ്ങളിലൊന്നായി മാറുന്ന ബേയ്ക്ക് എക്സ്പോ 2026-ൽ  700-ലധികം പ്രദർശന സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. ബേക്കറി മെഷിനറികൾ, ഫുഡ് പ്രോസസ്സിംഗ് ഉപകരണങ്ങൾ അസംസ്കൃത വസ്തുക്കൾ, പാക്കേജിംഗ്, റഫ്രിജറേഷൻ, കിച്ചന എക്യുപ്മെന്റ്, ഫുഡ് ടെക്നോളജി, ഓട്ടോമേഷൻ, ഫുഡ് സേഫ്റ്റ് വിവിധ സാങ്കേതിക സേവനങ്ങൾ തുടങ്ങിയ മേഖലകളിലെ പ്രമുഖ കമ്പനികളും ബ്രാൻഡുകളും പ്രദർശനത്തിൽ പങ്കെടുക്കും.

 മൂന്ന് ദിവസങ്ങളിലായി നടക്കുന്ന എക്‌സ്പോയിൽ കാൽ ലക്ഷത്ത ലധികം വ്യാപാര സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നതായി സംഘാടകർ വാർത്താ സമ്മേളനത്തിൽഅറിയിച്ചു. കേരളത്തിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായിയി ബേക്കറി സംരംഭകർ, ഫുഡ് പ്രോസസ്സിംഗ് വ്യവസായികൾ, നിർമ്മാതാക്കൾ, വിതരണക്കാർ, ഡീലർ റീട്ടെയിലർമാർ, ഹോട്ടൽ-റസ്റ്റോറന്റ് മേഖലയിലെ പ്രതിനിധ ബിസിനസ് പ്രൊഫഷണലുകൾ, യുവ സംരംഭകർ എന്നിവർപങ്കെടുക്കും.വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ യു.പി ഷബിന്‍ കുമാര്‍,
ഇ. മധു എന്‍.കെ അന്‍വര്‍ കെ ഷൗക്കത്തലി,സുനീഷ് ഇരിക്കൂര്‍ എന്നിവർ പങ്കെടുത്തു.
 

Tags