പാനൂരിൽ ക്ഷേത്ര മോഷണം നടത്തി ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ
Jan 5, 2026, 12:29 IST
പാനൂർ : ജാമ്യത്തിൽ ഇറങ്ങി മുങ്ങി കവർച്ചകൾ നടത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ സാഹസിക അന്വേഷണത്തിൽ പാനൂർ പൊലിസ് പിടികൂടി. കുപ്രസിദ്ധ മോഷ്ടാവ് നാദാപുരം തൂണേരി സ്വദേശി കുഞ്ഞിക്കണ്ടി അബ്ദുള്ളയെയാണ് മംഗളൂരിൽ നിന്നും പിടികൂടിയത്.
നിരവധി സ്ഥലങ്ങളിൽ ക്ഷേത്ര ഭണ്ഡാരങ്ങൾ കവർച്ച ചെയ്ത കേസിലെ പ്രതിയാണ് അബ്ദുള്ള കഴിഞ്ഞ നവംബറിൽ കയിമ്പിൽ പള്ളിയറ ക്ഷേത്രത്തിലും ഡിസംബറിൽ പാനൂർ ഏലാങ്കോട് മഹാവിഷ്ണു ഭദ്രകാളി ക്ഷേത്രത്തിലും കവർച്ച നടത്തിയ കേസിലും അബ്ദുള്ള പ്രതിയാണ്. പാനൂർ ഇൻസ്പെക്ടർ എം.വി ഷിജുവിൻ്റെ നേതൃത്വത്തിൽ എസ്.ഐ ശരത്. മരിയ പ്രിൻസ് ,നിവേദ്, ബൈജു, ഫൈസൽ എന്നിവരാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
tRootC1469263">.jpg)


