പിൻവാതിൽ നിയമന നീക്കം:കണ്ണൂർ പൊലിസ് സൊസൈറ്റി നൈറ്റ് വാച്ച്മാൻ പ്യൂൺപരീക്ഷ കെ എസ് യു പ്രവർത്തകർ തടഞ്ഞു

Backdoor recruitment move: Kannur Police Society Night Watchman Peon exam blocked by KSU activists

കണ്ണൂർ:കണ്ണൂരിൽ പോലീസ് സഹകരണ സംഘത്തിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് നിയമന പരീക്ഷക്കിടെ കടുത്ത പ്രതിഷേധം ചോദ്യ പേപ്പറുകൾ കീറിയെറിഞ്ഞ് കെ എസ് യു പ്രവർത്തകർ പരീക്ഷ അലങ്കോലമാക്കി.പരീക്ഷാ ഹാളിനകത്ത് ഉന്തും തള്ളുമുണ്ടായി.

പിൻവാതിൽ നിയമന നീക്കം ആരോപിച്ചായിരുന്നു കെ എസ് യു നേതാവ് ഹരികൃഷ്ണൻ പാളാടിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത് പ്യൂൺ, നൈറ്റ് വാച്ച്മാൻ തസ്‌തികളിലേക്കായിരുന്നു പരീക്ഷ. രണ്ട് ഒഴിവുകളിലേക്കുള്ള പരീക്ഷയെഴുതാനാണ് ഉദ്യോഗാർത്ഥികൾ എത്തിയത്. എന്നാൽ പലർക്കും ഹാൾ ടിക്കറ്റ് കിട്ടിയില്ലെന്നും രഹസ്യമായി പരീക്ഷ നടത്തി പിൻവാതിൽ നിയമനം നടത്താനാണ് അധികൃതർ നീക്കം നടത്തിയതെന്നാണ് കെ എസ് യു പ്രവർത്തകരുടെ ആരോപണം.

Tags