കാൽമുട്ട് രോഗങ്ങൾക്ക് റോബോർട്ടിക്ക് ചികിത്സ പരിചയപ്പെടുത്തി ബേബി മെമ്മോറിയൽ ആശുപത്രി സെമിനാർ നടത്തി

Baby Memorial Hospital held a seminar introducing robotic treatment for knee diseases
Baby Memorial Hospital held a seminar introducing robotic treatment for knee diseases

കണ്ണൂർ : കണ്ണൂർബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ ഓർത്തോപീഡിക്‌സ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ സേവ് ദ ക്നീയെന്ന പേരിൽ കാൽമുട്ട് രോഗ ബോധവൽക്കരണ സെമിനാർ നടത്തി. നൂതന ഓർത്തോപീഡിക് പരിചരണത്തിന് ഊന്നൽ നൽകി കൊണ്ടാണ് കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ വിദഗ്ദ്ധരുടെ സെമിനാർ ഒരുക്കിയത്.

tRootC1469263">

കാൽമുട്ടിന്റെ ആരോഗ്യം, റോബോട്ടിക് കാൽമുട്ട് മാറ്റി വെയ്ക്കൽ   എന്നിവയ്ക്കുള്ള മുന്നേറ്റങ്ങളും സമഗ്ര തന്ത്രങ്ങളും ചർച്ച ചെയ്യാനാണ് പ്രമുഖ ഓർത്തോപീഡിക് വിദഗ്ദ്ധരെപങ്കെടുപ്പിച്ചു കൊണ്ട് സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടത്.

കണ്ണൂർ ഓർത്തോ ക്ലബ്ബ് സെക്രട്ടറിയും, ഓർഗനൈസിംഗ് ചെയർമാനും, ബിഎംഎച്ച് കണ്ണൂരിലെ സീനിയർ കൺസൾട്ടന്റ് ആൻഡ്ചീഫ് ഓഫ് ഓർത്തോപീഡിക്സുമായ ഡോ. ജ്യോതിപ്രശാന്ത് സ്വാഗതം പറഞ്ഞു. കാൽമുട്ടുമായി ബന്ധപ്പെട്ട അവസ്ഥകൾ കൈകാര്യം ചെയ്യുന്നതിൽ തുടർച്ചയായ വിദ്യാഭ്യാസം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.ബിഎംഎച്ച് കണ്ണൂർ ,പയ്യന്നൂർ ക്ലസ്റ്റർ സിഇഒ  നിരുപ് മുണ്ടയാടൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കണ്ണൂർ ബിഎംഎച്ച് മെഡിക്കൽ അഡ്വൈസർ ഡോ. മുഹമ്മദ് അബ്ദുൾ നാസർ ഇ.കെ, കണ്ണൂർ ഓർത്തോ ക്ലബ്ബ് സെക്രട്ടറിയും, ഓർഗനൈസിംഗ് ചെയർമാനും, ബിഎംഎച്ച് കണ്ണൂരിലെ സീനിയർ കൺസൾട്ടന്റ് ആൻഡ് ചീഫ് ഓഫ് ഓർത്തോപീഡിക്സ് ഡോ. ജ്യോതിപ്രശാന്ത്,  അസോസിയേഷൻ ഫോർ അഡ്വാൻസ്ഡ് സ്പൈനൽ ആൻസ് ന്യൂറോസർജറീസ്  പ്രസിഡന്റ് ഡോ. ജോൺ ടി. ജോൺ, കേരള ഓർത്തോപീഡിക് അസോസിയേഷൻ പ്രസിഡന്റ് ഡോ. ശ്രീനാഥ് കെ.ആർ, കണ്ണൂർ ഓർത്തോ ക്ലബ്ബ് സെക്രട്ടറി ഡോ. നവീൻ സി. ബാലൻ, ആർത്രോസ്കോപ്പി സൊസൈറ്റി ഓഫ് കേരളയുടെ മുൻ പ്രസിഡണ്ട്  ഡോ. സെബിൻ വിശ്വനാഥ് എന്നിവർ  സംസാരിച്ചു.
 

Tags