കണ്ണൂരിലെ ചൂട് അകറ്റാൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തണ്ണിമത്തൻ്റെ ചുവപ്പ് തേടി ബേബിയും

Baby also seeks the red color of watermelon during the election campaign to beat the heat in Kannur

 കണ്ണൂർ : ചൂട് കടുത്തതോടെ തെരഞ്ഞെടുപ്പിൽ വെന്തുരുകയാണ് രാഷ്ട്രീയ നേതാക്കൾ. സ്ഥാനാർത്ഥികൾക്ക് അകമ്പടി പോകുന്ന അനൗൺസ്മെൻ്റ് വാഹനം നിർത്തി പ്രസംഗിക്കുന്ന പ്രാദേശിക നേതാക്കൾ മുതൽ ജാഥ വിളിക്കുന്ന പ്രവർത്തകരും സ്ഥാനാർത്ഥികളും അനുയാത്ര ചെയ്യുന്നവരുമൊക്കെ വെള്ളം കുടിച്ചു ചൂടും ദാഹവും അകറ്റുകയാണ്. കുടിവെള്ളത്തിനൊപ്പം തണ്ണിമത്തനും ഇളനീരും മോരുവെള്ളവുമൊക്കെയാണ് പലരും ഇടയ്ക്കിടെ കഴിക്കുന്നത്. 

രാവിലെ 11 മണി മുതൽ വൈകിട്ട് മൂന്ന് മണി വരെയാണ് കൊടുംചൂട് അനുഭവപ്പെടുന്നത്. കണ്ണൂരിൽ 37 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് നിലവിലെ താപനില. കണ്ണൂർ പ്രസ് ക്ളബ്ബിൽ മീറ്റ് ദ ലീഡർ അഭിമുഖത്തിനെത്തിയ സി.പി.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ ബേബി തണ്ണിമത്തനെ ആശ്രയിച്ചാണ് ചൂട് അകറ്റാൻ ശ്രമിച്ചത്. പ്രസ് ക്ളബ്ബിന് താഴെയുള്ള മുഹമ്മദ് അലിയുടെ വണ്ടി പിടികയിൽ നിന്നും തണ്ണിമത്തൻ കഴിക്കാൻ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷും കൂടെക്കൂടി ' ഈ കൗതുകകാഴ്ച്ച പത്ര ഫോട്ടോഗ്രാഫർമാരും ചാനൽ ക്യാമറമാരും കൗതുകം വിടാതെ ഒപ്പിയെടുക്കുകയും ചെയ്തു.

Tags