അൽ മഖർ എക്സിക്യൂട്ടീവ് അംഗവും കേരള മുസ്ലിം ജമാഅത്ത് കണ്ണൂർ ജില്ലാ സെക്രട്ടറിയുമായിരുന്ന ബി.എ അലി മൊഗ്രാൽ അനുസ്മരണം സംഘടിപ്പിച്ചു
തളിപ്പറമ്പ : അൽ മഖർ എക്സിക്യൂട്ടീവ് അംഗവും കേരള മുസ്ലിം ജമാഅത്ത് കണ്ണൂർ ജില്ലാ സെക്രട്ടറിയുമായിരുന്ന ബി.എ അലി മൊഗ്രാൽ അനുസ്മരണം സംഘടിപ്പിച്ചു. അൽമഖർ വർക്കിംഗ് പ്രസിഡന്റ് പട്ടുവം കെ.പി. അബൂബക്ർ മൗലവിയുടെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം പരിയാരം എം.വി. അബ്ദുർ റഹ്മാൻ ബാഖവി ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ ജനറൽ സെക്രട്ടറി പി.പി. അബ്ദുൽ ഹകീം സഅദി അനുസ്മരണ പ്രഭാഷണം നടത്തി. ഖത്മുൽ ഖുർആൻ മജ്ലിസിന് അബ്ദുൽ ഗഫൂർ ബാഖവി അൽകാമിലി നേതൃത്വം നൽകി.
സമാപന പ്രാർഥനക്ക് സയ്യിദ് ജുനൈദ് അൽ ബുഖാരി മാട്ടൂൽ നേതൃത്വം നൽകി. കെ. അബ്ദുർറ ശീദ് മാസ്റ്റർ നരിക്കോട്, പി.കെ. അലിക്കുഞ്ഞി ദാരിമി, കെ.പി. അബ്ദുൽ ജബ്ബാർ ഹാജി, അബ്ദുസ്സ്വമദ് അമാനി പട്ടുവം, മുനവ്വിർ അമാനി പുറത്തീൽ, മുഹമ്മദ് റഫീഖ് അമാനി, സി.പി. അബ്ദുൽ മജീദ് മദനി, ബി.എ. മുഹമ്മദ് അജീർ സഖാഫി, ഡോ. ഫൈസൽ അഹ്സനി ഉളിയിൽ, നാസർ ഹാജി കുപ്പം, ഉമർ സഅദി തിരുവട്ടൂർ, ഉമർ പന്നിയൂർ, മുഹമ്മദ് കുഞ്ഞി അമാനി പടപ്പേങ്ങാട്, അനസ് ഹംസ അമാനി ഏഴാംമൈൽ, അബ്ദുൽ ഹകീം സഖാഫി അരിയിൽ, ഉസ്മാൻ അമാനി അൽഅഫ്ളലി, ഡോ. സ്വാലിഹ് ബുഖാരി മഞ്ചേരി, അബ്ദുല്ല അമാനി കെല്ലൂർ, അബ്ദുൽ കലാം മാസ്റ്റർ പൂനൂർ, ഉവൈസ് അമാനി നീർവ്വേലി, സിദ്ധീഖ് ചപ്പൻ, ടി.സി. ഇബ്രാഹിം തുടങ്ങിയവർ സംബന്ധിച്ചു.
.jpg)

