അഴീക്കോട് വെസ്റ്റ് യു.പി സ്കൂൾ നൂറാം വാർഷികാഘോഷം 23 ന്
Feb 19, 2025, 15:00 IST


കണ്ണൂർ: അഴീക്കോട് വെസ്റ്റ് യു.പി സ്കൂൾ നൂറാം വാർഷികത്തിൻ്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ ഫെബ്രുവരി 23 ന് തുടങ്ങുമെന്ന് സംഘാടക സമിതി ചെയർമാൻ കെ.വി സുമേഷ് എം.എൽ.എ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 23ന് വൈകിട്ട് അഞ്ചു മണിക്ക് സ്കൂൾ അങ്കണത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
22ന് വൈകുന്നേരം നാലു മണിക്ക് വൻ കുളത്ത് വയലിൽ നിന്നും വായിപ്പറമ്പ സ്കൂളിൽ സമാപിക്കുന്ന വിളംബര ഘോഷയാത്ര നടത്തും..നൂറാം വാർഷികത്തിൻ്റെ ഭാഗമായി നൂറുദിന കർമ്മപദ്ധതികൾ ആവിഷ്കരിക്കും. വാർത്താ സമ്മേളനത്തിൽ മനേജർ കെ.പി ജയ ബാലൻ' ഹെഡ് മിസ്ട്രസ് എൻ.ഒ സിമി ജ എന്നിവർ പങ്കെടുത്തു.
