അഴീക്കോടിന്റെ ഒരുമ വിളിച്ചോതി ഒരുമേന്റോണം ശ്രദ്ധേയമായി

The unity of Azhikode has been remarkable.
The unity of Azhikode has been remarkable.

കണ്ണൂർ:  വാഗ്മിയും എഴുത്തുകാരനുമായിരുന്ന ഡോ.സുകുമാർ അഴീക്കോടിന്റെ ജന്മം കൊണ്ട്‌ പ്രശസ്‌തമായ കണ്ണൂരിലെ അഴീക്കോട്ടുകാരുടെ കൂട്ടായ്‌മയായ ഒരുമ അഴീക്കോട്‌ സംഘടിപ്പിച്ച "ഒരുമേന്റാണം"എന്ന ഓണാഘോഷ പരിപാടി ശ്രദ്ധേയമായി.ഷാർജ സെൻ്റർമാളിൽ കാലത്ത്‌ മുതൽ വൈകീട്ട്‌ വരെ  നീണ്ടു നിന്ന ആഘോഷ പരിപാടികൾ പ്രസിഡണ്ട്‌ സുബീർ ആലാങ്കണ്ടി,സെക്രട്ടറി മുബീർ.കെ.കെ,,ട്രഷറർ മധുസൂദനൻ എന്നിവർ ചേർന്ന്‌ നില വിളക്കു കൊളുത്തിയതോടെയാണ്‌ ആരംഭിച്ചത്‌. 

tRootC1469263">

കോർ കമ്മിറ്റി അംഗങ്ങളായ സുരേന്ദ്രൻ, ലസിത്‌ കായക്കൽ,വിജയൻ ചേനമ്പേത്ത്‌ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മായാദിനേശിന്റെ "ഒറ്റ നക്ഷത്രം " എന്ന പുസ്‌തകം ചടങ്ങിൽ പ്രകാശനം ചെയ്‌തു. മായാദിനേശ്‌,ബിജു.വി.സി,ലസിത്‌ കായക്കൽ,സലാം പാപ്പിനിശ്ശേരി,സിറാജ്‌ മൊയ്‌തീൻ,നിഷാന്ത്‌.വി, ദീപക്‌ വി.കെ,സരിൻ.കെ എന്നിവർക്കുള്ള ഉപഹാരങ്ങൾ ഭാരവാഹികൾ സമ്മാനിച്ചു.ഘോഷയാത്ര,തിരുവാതിര ,ചെണ്ടമേളം,മാവേലി തുടങ്ങിയ അഴീക്കോട്ടുകാരുടെ വിവിധ കലാപരിപാടികൾക്കു പുറമേ ഓണസദ്യയും ഭാഗ്യരാജും ടീമും അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.

Tags