ഉംറക്ക് പോയ അഴീക്കോട് സ്വദേശി ഹൃദയാഘാതത്താൽ മരണമടഞ്ഞു

Azhikode native who went for Umrah dies of heart attack
Azhikode native who went for Umrah dies of heart attack

കണ്ണൂര്‍: കുടുംബത്തോടൊപ്പം മക്കയില്‍ ഉംറക്ക് പോയ ഗൃഹനാഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മക്കയില്‍ മരിച്ചു. അഴീക്കോട് കടപ്പുറം റോഡിലെ മമ്മണിയന്‍ വളപ്പില്‍ മുഹമ്മദ് ബഷീര്‍ (62) ആണ് മരിച്ചത്. 

കഴിഞ്ഞ ശനിയാഴ്ച കുടുംബത്തോടൊപ്പം മക്കയില്‍ ഉംറ ചെയ്യാന്‍ പോയതായിരുന്നു. കണ്ണൂരില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിവരികയായിരുന്നു.ഭാര്യ: കടവത്ത് പീടികയില്‍ സീനത്ത്. മക്കള്‍: റിംസി, റിന്‍ഷാദ്. മരുമക്കള്‍: മുഹമ്മദ് ഷാരിഫ്(ഖത്തര്‍) ഫാത്തിമ.

tRootC1469263">

Tags