അഴീക്കോട് സ്വദേശി യു.എ.ഇയിൽ വാഹനാപകടത്തിൽ മരിച്ചു
Jun 4, 2025, 18:52 IST


കണ്ണൂർ: അഴീക്കോട് സ്വദേശി യുഎഇയിൽ വാഹനാപകടത്തിൽ മരിച്ചു. അഴീക്കോട് സ്വദേശി മാവില വീട്ടിൽ മുരളീധരൻ എന്ന മുരളി നമ്പ്യാർ (56) ആണ് ഫുജൈറയിൽ വാഹനാപകടത്തിൽ മരിച്ചത്. ഇന്നലെ രാത്രി നടക്കാൻ പോയി വരുന്ന വഴി റോഡ് മുറിച്ചു കടക്കുന്നതിനിടെ ഫുജൈറ കോർണിഷിൽ വെച്ചാണ് അപകടം ഉണ്ടായത്.
tRootC1469263">അൽ ബഹർ ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. ഫുജൈറയിലെ കലാ സാംസ്ക്കാരിക മേഖലകളിൽ സജീവമായിരുന്നു. ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കളും സന്നദ്ധപ്രവർത്തകരും അറിയിച്ചു. ഭാര്യ: ശ്രീകല മുരളി. മക്കൾ: ഗൗതം മുരളി, ജിതിൻ മുരളി.
