അഴീക്കോട് ആവേശ കൊടുമുടി തീർത്ത് ചേലേരി
അഴീക്കോട്: അഴീക്കോട് യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൽ കരീം ചേലേരിയുടെ കൊട്ടിക്കലാശം ശക്തി പ്രകടനമായി മാറി.പ്രചാരണ കൊട്ടിക്കലാശം എന്നതിനപ്പുറം ചരിത്ര വിജയം ഉറപ്പിച്ചുള്ള യുഡിഎഫ് പ്രവർത്തകരുടെ ആഘോഷത്തിനാണ് അഴീക്കോടിന്റെ വീഥികൾ സാക്ഷ്യം വഹിച്ചത്. നഷ്ടപ്പെട്ട മണ്ഡലം പിടിച്ചെടുക്കുന്നതിനായി കഴിഞ്ഞ ഏതാനും നാളുകളായി കൈ മെയ് മറന്ന് പ്രവർത്തിച്ച യുഡിഎഫ് പ്രവർത്തകരുടെ കെട്ടുറപ്പിന്റെയും ആത്മവിശ്വാസത്തിന്റെയും നേർക്കാഴ്ചയായി കൊട്ടി കലാശം മാറി. ഓരോ അണുവിലും നിറയുന്ന ആവേശം. അതെ, അഡ്വ. കരീം ചേലേരിയെ അഴീക്കോടിന്റെ നായകനായി നാട് ഉറപ്പിച്ചു കഴിഞ്ഞുവെന്ന് യു.ഡി എഫ് നേതാക്കൾ പറഞ്ഞു.
കരീം ചേലേരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കലാശക്കൊട്ട് ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് കാട്ടാമ്പള്ളിയിൽ നിന്ന് ആരംഭിച്ച് പുതിയതെരു , വളപട്ടണം , മിൽ റോഡ്, മൂന്നുനിരത്ത് വഴി വൈകുന്നേരം 6 മണിക്ക് വൻകുളത്ത് വയലിൽ സമാപിക്കുമ്പോൾ പ്രവർത്തകരുടെ അണ മുറിയാത്ത പ്രവാഹമാണ് കാണാൻ സാധിച്ചത്. അഴീക്കോട് വരാനിരിക്കുന്ന സമഗ്രമായ മാറ്റത്തിന്റെ വികസന മുന്നേറ്റത്തിന്റെ കേളികൊട്ടായി കൊട്ടിക്കലാശം മാറി.
തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ പ്രമോദ്, ടി.ജയകൃഷ്ണൻ , കെ.ബാലകൃഷ്ണൻ മാസ്റ്റർ, കൂക്കിരി രാഗേഷ്, കാട്ടാമ്പള്ളി രാമചന്ദ്രൻ , അജിത്ത്, ബിജു ഉമ്മർ , മഹമൂദ് അള്ളാംകുളം, സി.പി. റഷീദ്, ഇബ്രാഹിം കുട്ടി തിരുവട്ടൂർ,ബി.കെ. അഹമ്മദ്, കെ.കെ.ഷിനാജ്, ഗഫൂർ മാട്ടൂൽ, അഷ്ക്കർ കണ്ണാടിപ്പറമ്പ്, ഷജീർ ഇഖ്ബാൽ,എൻ.എ ഗഫൂർ, നസീർ അത്താഴ കന്ന്, അസ്നാഫ് കാട്ടാമ്പള്ളി, നേതൃത്വം നൽകി.
.jpg)


