താമരയിൽ സഞ്ചരിച്ച് സ്ഥാനാർത്ഥി ;ആവേശമായി എന്‍ഡിഎ അഴീക്കോട് മണ്ഡലം കൊട്ടിക്കലാശം
അഴീക്കോട്: എൻ ഡി എ അഴീക്കോട് മണ്ഡലം സ്ഥാനാർഥി കെ കെ വിനോദ് കുമാറിന്റെ റോഡ് ഷോ പള്ളിക്കുന്ന് സൂപ്രണ്ട് ഗേറ്റില്‍ നിന്നാരംഭിച്ച് ചിറക്കല്‍ മന്നയില്‍ സമാപിച്ചു. ഗോവയില്‍ നിന്നുള്ള രാജ്യസഭാങ്കം സദാനന്ദ്ഷെട്ട് താവ്‌ഡെ ഫ്‌ളാഗ് ഓഫ് ചെയ്തു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ മാരായ പി. മഹേഷ്, ദീപ്തി വിനോദ്, മജേഷ്,
ബിജെപി മണ്ഡലം പ്രസിഡന്റുമാരായ വിജയ് എസ്, രാഹുല്‍ രാജീവന്‍, ജില്ലാ വൈസ് പ്രസിഡണ്ട് ഒ.കെ. സന്തോഷ് കുമാര്‍, സെക്രട്ടറിമാരായ ആര്‍ജ്ജുന്‍ മാവിലക്കണ്ടി, എം. അനീഷ് കുമാര്‍, പി.കെ. ശ്രീകുമാര്‍, പി.വി. അരുണാക്ഷന്‍, കെ. മഹേഷ്, സി.വി. സുധീര്‍ ബാബു, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഗോറില്ല കള്‍ നിശ്ചല ദൃശ്യങ്ങള്‍ കാവടി, മുതലായവയുടെ അകമ്പടിയോടെ ശിങ്കാരി മേളത്തോടെ ഹൈ ഡ്രോളിക്ക് ക്രെയിൻ ഉപയോഗിച്ച് വാനില്‍ ഉയര്‍ന്ന താമരയില്‍ സഞ്ചരിച്ചാണ് സ്ഥാനാര്‍ഥി ജനങ്ങളിൽ ആവേശം നിറച്ചത്.
.jpg)


