അഴിക്കോട് ജന്മശതാബ്‌ദി ആഘോഷം ഏപ്രിൽ 19 ന് അഴീക്കോട് നടക്കും
കണ്ണൂർ: മലയാളികളുടെ സാംസ്‌കാരിക ബോധത്തെയും ധാർമ്മികതയെയും എക്കാലവും ജാഗ്രത യോടെ കാത്തുസൂക്ഷിച്ച മഹാനായ ചിന്തകനും വാഗ്മിയുമായ ഡോ. സുകുമാർ അഴീക്കോടി ന്റെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ കണ്ണൂരിലെ സുകുമാർ അഴീക്കോട് സാംസ്‌കാരികകേന്ദ്രത്തിൻ്റെ സഹകരണത്തോടെ ശതാബ്ദി സെമിനാർ നടത്തും.
ഏപ്രിൽ 19-ന് അഴീക്കോട് ഹയർ സെക്കണ്ടറി സ്‌കൂളിൽവെച്ച് സംഘടിപ്പി ക്കുന്ന ജന്മശതാബ്‌ദി ആഘോഷം രാവിലെ 10 മണിക്ക് സാഹിത്യനിരൂപകനും സാമൂഹ്യവിമർശക നുമായ ഡോ.സുനിൽ പി.ഇളയിടം ഉദ്ഘാടനം ചെയ്യും. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്റ് അശോകൻ ചരുവിൽ അധ്യക്ഷനാകും കെ.വി.സുമേഷ് എം.എൽ.എ., അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് കെ.സനില എന്നിവർ മുഖ്യാതിഥികളാകും ഡോ.ആർ.രാജശ്രീ, എം.കെ.മനോഹരൻ, എം.പ്രകാശൻമാസ്റ്റർ, സുരേഷ്ബാബു എളയാവൂർ എന്നിവർ സംസാരിക്കും. അക്കാദമി സെക്രട്ടറി സി.പി.അബൂബക്കർ സ്വാഗതവും അഴീക്കോട് ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ മഹിജ കെ. നന്ദിയും പറയും.
തുടർന്ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് നടക്കുന്ന ശതാബ്ദി സെമിനാറിൽ എഴുത്തുകാരൻ കെ.പി. രാമനുണ്ണി അധ്യക്ഷനാകും അഴീക്കോടിലെ തത്വചിന്തകൻ- എന്ന വിഷയത്തിൽസ്വാമി സന്ദീപാനന്ദഗിരി, അഴീക്കോട് എന്ന സാഹിത്യവിമർശകൻ എന്ന വിഷയത്തിൽ-ഡോ.എം.സി.അബ്‌ദുൾനാസർ, അഴീക്കോട് എന്ന സാമൂഹ്യവിമർശകൻ എന്ന വിഷയത്തിൽ-ഡോ.പ്രിയ വർഗ്ഗീസ് എന്നിവർ പ്രഭാഷണം നടത്തും. സുകുമാർ അഴീക്കോട് സാംസ്‌കാരികകേന്ദ്രം ചെയർമാൻ ഡോ.എ.കെ.നമ്പ്യാർ സ്വാഗതവും സെക്രട്ടറി എം.ടി.മനോജ് നന്ദിയും പറയും.വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ഡോ. എ കെ നമ്പ്യാർ. എംടി മനോജ് . എം . പ്രകാശൻ മാസ്റ്റർ, സുരേഷ് ബാബു എളയാവൂർ, എം കെ മനോഹരൻ എന്നിവർ പങ്കെടുത്തു.
.jpg)

