കടലിൽ വീണ കണ്ടൈയ്നറുകൾ വീണ്ടെടുക്കുമെന്ന് അഴീക്കൽ പോർട്ട് ഓഫിസർ ക്യാപ്റ്റൻ അരുൺ കുമാർ
Jun 10, 2025, 15:39 IST


കണ്ണൂർ: കടലിൽ വീണ കണ്ടൈയ്നറുകൾ വീണ്ടെടുക്കാൻ നാവികസേനയും കോസ്റ്റ് ഗാർഡും പരിശ്രമിച്ചു വരികയാണെന്ന് അഴീക്കൽ പോർട്ട് ഓഫിസർ ക്യാപ്റ്റൻ പി.കെ അരുൺ കുമാർ അറിയിച്ചു. അഴീക്കൽ പോർട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടലിൽ വീണ കണ്ടെയ്നറുകൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ് കടലിൽ വെച്ചു തന്നെ കണ്ടൈയ്നറുകൾ വീണ്ടെടുക്കാൻ കഴിഞ്ഞേക്കും. ഉൾക്കടലിൽ നിന്നും തെക്ക് കിഴക്കൻ മേഖലയിലേക്ക് ഒഴുകിയെത്താൻ സാദ്ധ്യതയുണ്ട്. തൃശൂർ, എർണാകുളം ജില്ലയുടെ തീരങ്ങളിൽ അടിയാനാണ് സാദ്ധ്യത. രക്ഷാപ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ വിവിധ ടീമുകൾ യോഗം ചേർന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
tRootC1469263">