മദ്യപിച്ചുകാർ ഓടിച്ചു മൂന്ന് യാത്രക്കാരെ ഇടിച്ചിട്ട അഴീക്കൽ കോസ്റ്റൽ എസ്ഐക്ക് സസ്പെൻഷൻ

Azeekal Coastal SI suspended for hitting three pedestrians while driving under the influence of alcohol.

കണ്ണൂർ:  മദ്യപിച്ച് കാർ ഓടിച്ചു അപകടമുണ്ടാക്കിയ പൊലിസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.കഴിഞ്ഞ 21നായിരുന്നു സംഭവം. കണ്ണൂർ - തലശേരിദേശീയപാതയിൽ കണ്ണോത്തുംചാൽ ഭാഗത്തുവെച്ചാണ് അപകടമുണ്ടായത്. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിനിയും പാർട് ടൈം ജോലിക്കാരിയുമായ സ്വാതി (25)എന്ന യുവതിക്കും ഇതരസംസ്ഥാനതൊഴിലാളികളായ രണ്ടുപേർക്കുമാണ് പരിക്കേറ്റത്. ജോലി സ്ഥലത്ത് നിന്ന് തിരിച്ചുവരുന്നതിനിടെയാണ് സ്‌കൂട്ടർ യാത്രക്കാരിയായസ്വാതിയെ കാർ വന്നിടിച്ചത്. തൊഴിലാളികളെ ഇടിച്ചതിനു ശേഷമായിരുന്നു സ്വാതിയെ കാറിടിച്ചത്.

അപകടത്തിൽ പരുക്കേറ്റ മൂന്ന് പേരും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു അഴീക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ എസ്.ഐ രജിത്താ (42) ണ് വാഹനമോടിച്ചത്. യാത്രക്കാരെ വാഹനമിടിച്ചിട്ടത് കണ്ടിട്ടും  വാഹനം നിർത്താതെ പോയെന്നും സമീപത്തെ കടയിലുണ്ടായിരുന്നവർ ഓടിച്ച് പിടിക്കുകയായിരുന്നുവെന്നും ദ്യക്സാക്ഷികൾ പറഞ്ഞു. മദ്യപിച്ചുലക്കു കെട്ട് നടന്നുപോകാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു പോലീസുകാരനെന്ന് പരുക്കേറ്റ സ്‌കൂട്ടർ യാത്രക്കാരിയായ സ്വാതി പറഞ്ഞു.അപകടത്തെ തുടർന്ന് എസ്.ഐ രജിത്തിനെ കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ സസ്പെൻഡ് ചെയ്തിട്ടുണ്ട് നേരത്തെയും മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാൾക്കെതിരെ പരാതിയുണ്ട്.

Tags