അയ്യാരകത്ത് പാലം പ്രവൃത്തി ഉദ്ഘാടനം ചെയ്തു

Ayyarakat bridge work inaugurated

എടക്കാട് :അയ്യാരകത്ത് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം രജിസ്‌ട്രേഷൻ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ശിലാഫലകം അനാച്ഛാദനം ചെയ്ത് നിർവഹിച്ചു. കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഗിരീശൻ അധ്യക്ഷനായി. 

പാലത്തിന് 17.70 മീറ്ററുള്ള രണ്ട് സ്പാനുകളും 18 മീറ്ററുള്ള ഒരു സ്പാനും ഉൾപ്പെടെ 54.30 മീറ്റർ നീളവും 10.40 മീറ്റർ വീതിയുമുണ്ട്. ഇരുഭാഗങ്ങളിലും 1.20 മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്. പാലത്തിന്റെ അടിത്തറയ്ക്ക് പൈൽ ഫൗണ്ടേഷനാണ് നൽകിയിട്ടുള്ളത്. എടക്കാട് ഭാഗത്ത് 42 മീറ്റർ നീളത്തിലും നടാൽ ഭാഗത്ത് 35 മീറ്റർ നീളത്തിലും സമീപ റോഡ് പത്ത് മീറ്റർ നീളത്തിലും അനുബന്ധ റോഡുകളും ആവശ്യമായ ഇടങ്ങളിൽ പാർശ്വഭിത്തിയും ഡ്രെയിനേജും റോഡ് സുരക്ഷാ ക്രമീകരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 4.10 കോടിയുടെ ഭരണാനുമതിയും ഭൂമി ഏറ്റെടുക്കുന്നതിനും യൂട്ടിലിറ്റ് ഷിഫ്റ്റിംഗും ഉൾപ്പെടെ 4.10 കോടിയുടെ സാങ്കേതിക അനുമതിയും ലഭിച്ചിട്ടുണ്ട്. 

tRootC1469263">

അസിസ്റ്റന്റ് എഞ്ചിനീയർ വിപിൻ അണിയേരി റിപ്പോർട്ട് അവതരിപ്പിച്ചു. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് അംഗം ബാബു, കണ്ണൂർ കോർപ്പറേഷൻ ഏഴര ഡിവിഷൻ കൗൺസിലർ ഫസ്ലിം, മുഴപ്പിലങ്ങാട് പഞ്ചായത്തംഗം എ.പി നിസാജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി പ്രകാശൻ, രാജീവ് കിഴുത്തള്ളി, സംഘാടകസമിതി കൺവീനർ കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Tags