കണ്ണൂർ അയ്യൻകുന്നിനെ ഭീതിയിലാഴ്ത്തിയ കാട്ടുകൊമ്പനെ വനമേഖലയിലേക്ക് കയറ്റിവിട്ടു
ഇരിട്ടി: അയ്യൻകുന്ന് ജനവാസ മേഖലയിൽ ഭീതി പരത്തിയ കാട്ടുകൊമ്പനെ തിങ്കളാഴ്ച്ച പുലർച്ചെയോടെ വനമേഖലയിലേക്ക് കയറ്റിവിട്ടു.വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കണ്ണൂർ ആർആർടിയിലെ ഷൈനികുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കാട്ടു കൊമ്പനെ കയറ്റിയത്.
എന്നാൽമേഖലയിൽ നിരീക്ഷണം തുടരുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങിയ കാട്ടാന അക്രമമഴിച്ചു വിട്ടതിനെ തുടർന്ന് അയ്യൻകുന്ന് പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഇന്ന് രാവിലെ ആറു മുതൽ വൈകിട്ട് ആറു മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
ഞായറാഴ്ച്ച പുലർച്ചെ മുതൽ രാത്രി വരെ പ്രദേശത്തെ മുൾമുനയിൽ നിർത്തിയാണ് കാട്ടു കൊമ്പൻ മടങ്ങിയത്. വീട്ടുമുറ്റത്ത് വരെ കാട്ടാനയുടെ സാന്നിദ്ധ്യമുണ്ടായി. ഷെഡുകൾ തകർത്തു. സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ കാട്ടാനയെ വനത്തിലേക്ക് തുരത്താൻ മണിക്കൂറുകളോളം പരിശ്രമിച്ചതിന് ശേഷമാണ് വന്ന വഴി തന്നെ താൽക്കാലികമായി മടങ്ങിയത്.
.jpg)


