നോർത്ത് മലബാർ ട്രാവൽ ബസാറിൽ ആയുർവേദ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തും

Ayurvedic possibilities will be exploited in the North Malabar Travel Bazaar
Ayurvedic possibilities will be exploited in the North Malabar Travel Bazaar

കണ്ണൂർ: ടൂറിസം വികസനം ലക്ഷ്യമിട്ട് നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന രണ്ടാമത് നോർത്ത് മലബാർ ടൂറിസം ബസാർ ഈ വരുന്ന നവംബർ 23,24 തീയതികളിൽ കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സിൽ  നടത്തും. വടക്കേ മലബാറിൽ ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന ആയുർവേദ സ്ഥാപനങ്ങൾ, ഹോട്ടലിയേഴ്സ്, ഹോം സ്റ്റേ, ഹൌസ് ബോട്ട്, ടൂർ ഓപ്പറേറ്റർസ്, ട്രാവൽ ഏജന്റ്സ്, കളരി,ടൂറിസ്റ്റ് ഗൈഡ് തുടങ്ങി ടൂറിസം മേഖലകളിലെ സംരംഭകരുടെ കൂട്ടായ്മയാണ് ട്രാവൽ ബസാറിനു നേതൃത്വം നൽകുന്നത്.

Ayurvedic possibilities will be exploited in the North Malabar Travel Bazaar

ഇതിന്റെ ഭാഗമായി കേരളീയ തനത് ആയുർവ്വേദം വടക്കേ മലബാറിലേക്ക് വരുന്ന ടൂറിസ്റ്റ്കൾക്ക് പരിചയപ്പെടുത്തുന്നതിനായി ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷനുമായി ചർച്ച നടത്തി. പുറച്ചേരി കേശവതീരം ആയുർവേദ ഹോസ്പിറ്റലിൽ വച്ച് നടന്ന യോഗത്തിൽ ഡോ. കേശവൻ സ്വാഗതം പറഞ്ഞു. കണ്ണൂർ ചേമ്പർ ഓഫ് കോമെഴ്‌സ് പ്രസിഡൻ്റ്ടി. കെ.രമേഷ് കുമാർ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി സി.അനിൽ കുമാർ ടൂറിസം ബസാറിന്റ സാധ്യതകൾ വിശദീകരിച്ചു. വെൽനെസ്സ് ടൂറിസം രംഗത്ത് ആയുർവേദ മേഖല നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ആയുർവേദ ഹോസ്പിറ്റൽ അസോ സംസ്ഥാന സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണികൃഷ്ണൻ നമ്പൂതിരി സംസാരിച്ചു. ടൂറിസം ആർക്കിടെക്ട് മധുകുമാർ, ദിനേശ് ആലിങ്കൽ മാൾഗുഡി ജയദേവൻ, കേശവതീരം മാനേജിങ് ഡയറക്ടർ വെദിരമന വിഷ്ണു നമ്പൂതിരി എന്നിവർ സംസാരിച്ചു

Tags