സീനിയർ സിറ്റിസൺ ഫോറം ആയുർവ്വേദ ക്യാംപ് നടത്തും
Feb 14, 2025, 14:15 IST


കണ്ണൂർ: കേരളാ സീനിയർ സിറ്റിസൺ ഫോറം കക്കാട് യൂനിറ്റ് 60 വയസു കഴിഞ്ഞവയോജനങ്ങൾക്കായി ഫെബ്രുവരി 16ന് ആയുർവേദ മെഡിക്കൽ ക്യാംപ് നടത്തുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ക്യാംപിൽ ജില്ലാ ആയുർവേദ ആശുപത്രി. ലക്ഷ്മി ആയുർവേദ ക്ളിനിക്ക് എന്നിവടങ്ങളിലെ. വിദഗദ്ധ ഡോക്ടർമാർ പങ്കെടുക്കും. എടചൊവ്വ ഒണ്ടേൻ പറമ്പ് മുത്തപ്പ ക്ഷേത്ര പരിസരത്ത് രാവിലെ എട്ടു മുതൽ ക്യാംപ് ആരംഭിക്കും. മുത്തപ്പ ക്ഷേത്രത്തിലെ മാതൃസമിതിയുടെ സഹകരണത്തോടെയാണ് ക്യാംപ് നടത്തുന്നത്. വാർത്താ സമ്മേളനത്തിൽ സീനിയർ സിറ്റിസൺ ഫോറം ഭാരവാഹികളായ വി. രാമചന്ദ്രൻ 'ടി.സി അരവിന്ദാക്ഷൻ .ദിവാകരൻ കാരായി, സോമലത ഗംഗാധരൻ എന്നിവർ പങ്കെടുത്തു.