അയോധ്യ ക്ഷേത്ര ക്കൊള്ള നടക്കുമ്പോൾ ശബരിമലയിൽ പാട്ടും പാടി നടന്നവരെ കാണാനില്ല ; ഇ.പി.ജയരാജൻ

Those who marched while singing songs at Sabarimala are nowhere to be seen while the Ayodhya temple plunder is taking place: E.P. Jayarajan.

 കണ്ണൂർ : അയോധ്യ ക്ഷേത്ര ക്കൊള്ള നടക്കുമ്പോൾ ശബരിമലയിൽ പാട്ടും പാടി നടന്നവരെ കാണാനില്ലെന്ന് കിസാൻ സഭ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് ഇ.പി.ജയരാജൻ .സംയുക്ത കിസാൻ മോർച്ചയുടേയും കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടേയും ആഹ്വാനപ്രകാരം ജയിൽ നിറക്കൽ സമരത്തിന്റെ ഭാഗമായി കർഷകരും തൊഴിലാളികളും കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ ഉപരോധിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Those who marched while singing songs at Sabarimala are nowhere to be seen while the Ayodhya temple plunder is taking place: E.P. Jayarajan.

കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച് ജനങ്ങളുടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കോർപറേറ്റുകൾ രാസവള വിതരണം ഉൾപ്പെടെ കൈയ്യടക്കിയത് കാരണം കാർഷികമേഖല തകർച്ചയിലേക്ക് നീങ്ങുകയാണ്. ഇന്ത്യൻ വിപണിയെ സംരക്ഷിക്കുന്ന ഒരു തീരുമാനവും സർക്കാരിൽ നിന്നുണ്ടാവുന്നില്ല. ഇറക്കുമതി തീരുവ ഒഴിവാക്കുക വഴി കേന്ദ്ര സർക്കാർ അമേരിക്കൻ താൽപര്യങ്ങൾ സംരക്ഷിക്കുകയാണ്.വന്ദേമാതരം പൂർണമായും ചൊല്ലുന്നതിന് നിർദ്ദേശം നൽകുകവഴി സംസ്ഥാന സർക്കാർ ആർ.എസ്.എസിന് വിധേയരാവുകയാണ്. മന്ത്രിമാർ വകതിരിവില്ലാതെ സംസാരിക്കുകയാണ്. മന്ത്രിമാർ അനിയൻ ബാവ ചേട്ടൻ ബാവ കളിക്കുകയാണെന്നും ഇ പി പറഞ്ഞു.

തിങ്കളാഴ്ച്ചകാലത്ത് എഴുമണിയോടെ ആരംഭിച്ച ഉപരോധ സമരത്തെ തുടർന്ന് ഹെഡ് പോസ്റ്റോഫീസ് പ്രവർത്തനം പൂർണമായും തടസപ്പെട്ടു.തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കർഷക - കർഷക തൊഴിലാളി ദ്രോഹ നയങ്ങൾ ഉപേക്ഷിക്കുക, തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യമായ ഫണ്ട് അനുവദിക്കുക, വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡണ്ട് താവം ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി കെ. മനോഹരൻ സ്വാഗതം പറഞ്ഞു.

കെ.സി. ഹരികൃഷ്ണൻ , സി.പി.മുരളി,എം.വി.ജയരാജൻ, എം.പ്രകാശൻ ,കെ.കെ.രാഗേഷ്, എ.പ്രദീപൻ ,എം.ശ്രീധരൻ ,രവീന്ദ്രൻ കുന്നോത്ത്, കെ.വി.ബാബു, എം.ഉണ്ണികൃഷ്ണൻ , സി.പി.ഷൈജൻ, പി.ഗോവിന്ദൻ ,സി.കൃഷ്ണൻ , കെ.ദാമോധരൻ മാസ്റ്റർ, അരക്കൻ ബാലൻ എം.ഗംഗാധരൻ ,എം.കെ.ജയരാജൻ എന്നിവർ സംസാരിച്ചു.

Tags