ആയിപ്പുഴ പീഡനകേസിലെ പ്രതിക്ക് 15 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു
Jun 5, 2025, 15:05 IST


തളിപ്പറമ്പ്: ഏറെവിവാദമായ ആയിപ്പുഴ പീഡനക്കേസിലെ രണ്ടാംപ്രതിക്ക് 15 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ.പടിയൂര്‍ പെടയങ്ങോട്ടെ കുണ്ടന്‍ കുളുക്കുമ്മ വീട്ടില്‍(മാങ്ങാടന്‍ പുതിയപുരയില്‍) സക്കരിയ്യയെയാണ്(46) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.
tRootC1469263">സംസ്ഥാനമാകെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ആയിപ്പുഴയിലെ പീഡനം 2008 ലായിരുന്നു സംഭവം നടന്നത്.12 പ്രതികളുണ്ടായിരുന്ന കേസില്‍ 11 പ്രതികളെ തലശേരി കോടതി ശിക്ഷിച്ചിരുന്നു.ഇവര്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങി.സംഭവം നടന്ന് ഒരാഴ്ച്ചയ്ക്കകം പ്രതി സക്കരിയ്യ വിദേശത്തേക്ക് കടക്കുകയായിരുന്നു.2024 സപ്തംബറില്‍ തിരിച്ചെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.
