തളിപ്പറമ്പിൽ പാമ്പുകടി പ്രഥമ ശുശ്രൂഷ, പ്രതിരോധ പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
തളിപ്പറമ്പ്: നഗരസഭാ പരിധിയിലെ ആശാവർക്കർമാർ, ഹരിത സേനാ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കായി പാമ്പുകടി പ്രഥമ ശുശ്രൂഷ, പ്രതിരോധ പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടന്നു.
തളിപ്പറമ്പ് നഗരസഭ, ഏഴോം ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം, സംസ്ഥാന വനം വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നഗരസഭാ ചെയർപേഴ്സൺ മുർഷിത കൊങ്ങായി ഉദ്ഘാടനം ചെയ്‌ത ചടങ്ങിൽ റിയാസ് മാങ്ങാട് (വൈസ് പ്രസിഡൻ്റ്, മലബാർ അവയർനസ് റസ്‌ക്യൂ സെൻ്റർ ഫോർ വൈൽഡ് ലൈഫ്) ക്ലാസ് നയിച്ചു.
tRootC1469263">
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ പി കദീജ തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണൻ, ഫോറസ്റ്റർ പ്രദീപൻ, പ്രിയേഷ് EZHOM, ക്ലീൻ സിറ്റി മാനേജർ എ പി രഞ്ജിത് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ പി സജീവൻ, റഷീദ് എസ്. പി എന്നിവർ സംസാരിച്ചു.
.jpg)


