കണ്ണൂർ സരസ്വതിക്ക് പുരസ്ക്കാരം നൽകി
Oct 7, 2024, 09:55 IST
കണ്ണൂർ: മൂരാട് യുവശക്തി തിയറ്റേഴ്സ് ഏർപ്പെടുത്തിയ നാലാമത്ഇരിങ്ങൽ നാരായണി നാടക പ്രതിഭാ പുരസ്ക്കാരം പ്രശസ്ത നാടകനടി കണ്ണൂർ സരസ്വതിക്ക് സുമേഷ് കെ വി എംഎൽഎ സമ്മാനിച്ചു. പ്രശസ്തിപത്രവും 10001 രൂപയും അടങ്ങുന്നതാണ് പുരസ്കാരം.
കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിൽവെച്ച് നടന്ന പുരസ്ക്കാരദാനചടങ്ങിൽ പ്രശസ്ത നാടകകൃത്തും ജൂറി അംഗവുമായ ചന്ദ്രശേഖരൻ തിക്കോടി, യുവശക്തി ഭാരവാഹികളായ കെ കെ രമേശൻ,വി കെ ബിജു, സി സി ചന്ദ്രൻ,ലൈജു വയക്കാടി എന്നിവരും പങ്കെടുത്തു .