കണ്ണൂരിൽ അമ്മു പറമ്പിൽ സ്വകാര്യ ബസിടിച്ച് ഓട്ടോറിക്ഷ യാത്രക്കാർക്ക് പരുക്കേറ്റു
Jun 10, 2025, 10:20 IST


കണ്ണൂർ: തോട്ടട അമ്മുപറമ്പിന് സമീപം ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. കണ്ണൂരിൽ നിന്നു തലശ്ശേരിയിലേക്ക് പോകുന്ന ബസും അമ്മു പറമ്പ് റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് കടന്ന ഓട്ടോറിക്ഷയുമാണ് തിങ്കളാഴ്ച്ച വൈകിട്ട് അപകടത്തിൽപെട്ടത്.
ഓട്ടോയിൽ ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. അപകട വിവരമറിഞ്ഞ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സ്ഥലത്ത് എത്തി. പരുക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
tRootC1469263">