കണ്ണൂർ ഏമ്പേറ്റിൽ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ഗുരുതരമായിപരുക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരൻ മരണമടഞ്ഞു

Autorickshaw passenger dies after being hit by KSRTC bus in Kannur pariyaram
Autorickshaw passenger dies after being hit by KSRTC bus in Kannur pariyaram

പരിയാരം: ദേശീയപാതയില്‍ ബസും സ്വകാര്യ ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. പരിയാരം ഇരിങ്ങല്‍ തൊണ്ടിവളപ്പില്‍ ടി.വി.സുധീഷ്(35)ആണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി 8.10 ന് പരിയാരം ഏമ്പേറ്റ് ജംഗ്ഷനിലായിരുന്നു അപകടം.

tRootC1469263">

സുധീഷും സുഹൃത്തുക്കളായ അമ്മാനപ്പാറയിലെ ടി.അമല്‍(22), പൊയില്‍ സ്വദേശി ടി.അക്ഷയ്(29), ഇരിങ്ങലിലെ കെ.ജനീഷ്(34) എന്നിവര്‍ ചിതപ്പിലെ പൊയിലില്‍ നിന്നും മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് കെ.എല്‍-58-എ 9991 സ്വകാര്യ ഓട്ടോറിക്ഷയില്‍ പോകവെ പയ്യന്നൂര്‍ ഭാഗത്തുനിന്നും എത്തിയ കെ.എല്‍-15 എ-1984 നമ്പര്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്സ് ബസ് ഇടിക്കുകയായിരുന്നു.

പരിക്കേറ്റ നാലുപേരെയും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ച് ചികില്‍സ നല്‍കി വരവെ ഞായറാഴ്ച്ച ഉച്ചക്ക് ഒന്നരോയടെയാണ് സുധീഷ് മരണപ്പെട്ടത്. മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിച്ച് സംസ്‌ക്കരിക്കും. അവിവാഹിതനാണ് സുധീഷ്. അച്ഛൻ പരേതനായ രാഘവൻ , അമ്മ : നാരായണി. സഹോദരങ്ങൾ: വിജയൻ, ഗീത, മനോജ്, സുനിത, സുനേഷ്.

Tags