കക്കാട് ടൗണിൽ ഓട്ടോറിക്ഷ ചതുപ്പിലേക്ക് മറിഞ്ഞു
Dec 17, 2025, 10:00 IST
കണ്ണൂർ : കക്കാട് ഓട്ടോറിക്ഷ ചതുപ്പിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെയാണ് അപകടം. കുഞ്ഞി പള്ളിയിൽ നിന്നും കണ്ണൂർ ടൗണിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയാണ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ കക്കാട് മത്സ്യമാർക്കറ്റിന് സമീപമുള്ള റോഡരികിലെ ചതുപ്പിലേക്ക് മറിഞ്ഞത്.
tRootC1469263">ശബ്ദം കേട്ട് ഓടി എത്തിയനാട്ടുകാർ ഡ്രൈവറെ കരയ്ക്കു കയറ്റി ഇയാൾക്ക് നിസാര പരുക്കേറ്റു ഒൻപതരയോടെ നാട്ടുകാർ വടം കെട്ടിവലിച്ചു ഓട്ടോറിക്ഷ പുറത്തെടുത്തു. റോഡിന് വീതി കുറഞ്ഞതും റോഡരികിൽ കൈവരിയില്ലാത്തതുമാണ് അപകടകാരണമായത്.
.jpg)


