കളഞ്ഞു കിട്ടിയ പണം തിരികെ നൽകി മാതൃകയായി ഓട്ടോറിക്ഷാ ഡ്രൈവർ
കളഞ്ഞു കിട്ടിയ പണം തിരികെ നൽകി മാതൃകയായി ഓട്ടോറിക്ഷാ ഡ്രൈവർ
Oct 8, 2025, 19:50 IST
കതിരൂർ : വഴിയിൽ കളഞ്ഞു കിട്ടിയ രണ്ട ര ലക്ഷം രൂപ ഉടമസ്ഥന് തിരിച്ചു നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി.കതിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആറാം മൈലിൽ നിന്നും കളഞ്ഞു പോയ ₹2,43,500 രൂപ ഉടമസ്ഥന് തിരികെ നൽകിയാണ് യുവാവ് മാതൃകയായത്.
ഓട്ടോറിക്ഷ ഡ്രൈവറായ സുബിത്ത് നാമത്തിന് വഴിയിൽ ലഭിച്ച പണമാണ് കതിരൂർ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പണത്തിന്റെ ഉടമസ്ഥൻ ഷുജായ് മുഗ്ദാദാണേന്ന് തിരിച്ചറിഞ്ഞു.കതിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജീവാനന്ദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിജീഷ് എന്നിവരുടെ സാന്നിധ്യത്തിൽ സുബിത്ത് പണം ഷുജായിക്ക് കൈമാറി.സത്യസന്ധതയും ഉത്തരവാദിത്വവും പ്രകടിപ്പിച്ച സുബിത്തിനെ പൊലിസ് അഭിനന്ദിച്ചു.
tRootC1469263">.jpg)

