കണ്ണൂരിൽ ഓട്ടോയിൽ യാത്ര ചെയ്യവേ വിദ്യാർത്ഥിനികൾക്ക് നേരെ അശ്ലീല വീഡിയോ പ്രദർശിപ്പിച്ചു മുത്താറിപ്പീടിക സ്വദേശിയായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
പാനൂർ: യാത്രക്കാരായ സ്കൂൾ വിദ്യാർഥിനികൾക്ക് അശ്ലീല വീഡിയോ കാണിച്ചുവെന്ന പരാതിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ പാനൂർ പോലീസ് പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. മൊകേരി മുത്താറിപീടികയിലെ ഐ.കെ.ബി.റോഡിൽ കല്ലുള്ള പറമ്പത്ത് കെ.പി.ഇബ്രാഹിമി (64) നെയാണ് പാനൂർ സബ് ഇൻസ്പെക്ടർ മുഹമ്മദ് സജീർ തിങ്കളാഴ്ച രാത്രിയോടെ പൊന്ന്യം പാലത്ത് വെച്ച് അറസ്റ്റ് ചെയ്തത്.
അന്നേ ദിവസംവൈകീട്ട് നാലിന് സ്കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന മൂന്ന് വിദ്യാർത്ഥിനികൾ ഇയാളുടെ ഓട്ടോയിൽ കയറിയപ്പോൾ മൊബൈലിലൂടെ അശ്ലീല വീഡിയോ കാണിക്കുകയും ബ്ലൂടൂത്ത് ഉപയോഗിച്ച് ശബ്ദം സ്പീക്കറിലൂടെ കേൾപ്പിക്കുകയുമായിരുന്നു. ഇതേ തുടർന്ന് ഓട്ടോ നിർത്താൻ പറഞ്ഞ് വഴിയിലിറങ്ങിയ വിദ്യാർത്ഥിനികൾ പരിചയക്കാരനായവ്യാപാരിയോട് വിവരം പറഞ്ഞതോടെ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വിവിധ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് അവ്യക്തമായി കാണപ്പെട്ട ഓട്ടോയെ ഏറെ പണിപ്പെട്ടാണ് തിരിച്ചറിഞ്ഞത്.
അന്വേഷണ മികവിലൂടെ മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടാൻ പോലീസിന് സാധിച്ചു.പ്രിൻസിപ്പൽ എസ്. ഐ മുഹമ്മദ് ഷജീർ,എസ് ഐ റജിലേഷ്,സീനിയർ സിവിൽ പോലീസ് ഓഫീസർ ഷംസീർ സിവിൽ പോലീസ് ഓഫീസർ ഷൈൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
.jpg)

