മലിനജലം ഒഴുക്കി വിടുന്നു: തളിപറമ്പിലെ ഓട്ടോ തൊഴിലാളികൾ ദുരിതത്തിൽ
തളിപ്പറമ്പ്: തളിപ്പറമ്പ് ബസ്സ്റ്റാന്റിലെ ഓട്ടോബേയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നതിൽ പ്രക്ഷോഭത്തിനൊരുങ്ങി ഓട്ടോഡ്രൈവർമാർ.നിരന്തരം പരാതികൾ നൽകിയിട്ടും അധികൃതർ പരിഹാരം കാണാത്ത സാഹചര്യത്തിലാണ് ഡ്രൈവർമാർ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്.ബസ്സ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷന് പിന്നിലൂടെയാണ് ഓട്ടോറിക്ഷകൾ സ്റ്റാന്റിലേക്ക് കടന്നുപോകുന്നത്.
ഇതുവഴിയാണ് കംഫർട്ട് സ്റ്റേഷന് പിറകിൽ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിന്നുള്ള മലിനജലം ഒഴുക്കുന്നത്.ഇതിൽ ചവിട്ടിയാണ് ഡ്രൈവർമാർ ഓട്ടോറിക്ഷകൾ തള്ളി കൊണ്ടുപോറുള്ളത്.കടുത്ത ദുർഗന്ധം സഹിച്ചാണ് ഇവിടെ നിൽക്കേണ്ടിവരുന്നത്.ഇത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് ഇടയാകുമെന്ന് കാണിച്ച് യൂണിയനുകളുടെ നേതൃത്വത്തിൽ അധികൃതർക്ക് പരാതി നൽകിയിരുന്നു.
എന്നാൽ ഉദ്യോഗസ്ഥർ വന്ന് പ്രദേശത്ത് കുമ്മായം വിതറുകയല്ലാതെ മറ്റു നടപടികൾ സ്വീകരിക്കാറില്ല.കുമ്മായവും മലിനജലവും കൂടി കുഴഞ്ഞ് ചെളിമയമാവുന്നതല്ലാതെ മറ്റൊരു കാര്യവുംഇത് കൊണ്ടുണ്ടാവാറില്ല.മലിനജലം ഒഴുക്കുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് ഡ്രൈവർമാർ പറയുന്നു.
.jpg)


