ആർ.ടി.എ യോഗത്തിൽ സംസാരിക്കാൻ അനുവദിച്ചില്ലെന്ന ഓട്ടോ തൊഴിലാളി യൂനിയൻ നേതാവിൻ്റെ പരാതി: ആരോപണ വിധേയനായ കലക്ടറെ തന്നെ പ്രശ്ന പരിഹാരത്തിന് ചുമതലപ്പെടുത്തി മുഖ്യമന്ത്രിയുടെ ഓഫീസ്

Auto workers' union leader complains that he was not allowed to speak at RTA meeting: Chief Minister's Office assigns the accused collector to resolve the issue

കണ്ണൂർ :ആരോപണ വിധേയനായ ജില്ലാ കലക്ടറെ  തന്നെ അന്വേഷണം നടത്താൻ നിയോഗിച്ചു കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ്.കഴിഞ്ഞ ഫെബ്രുവരി പത്തിന് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ആർ.ടി.എ ബോർഡ് യോഗത്തിൽ സംസാരിക്കാൻ അനുവദിച്ചില്ലെന്ന ആരോപണവുമായി ഓട്ടോറിക്ഷാ തൊഴിലാളി യൂനിയൻ കണ്ണൂർ കലക്ടർ അരുൺ കെ വിജയനെതിരെയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ആർ. ടി. എ യോഗത്തിൽൽ നാലാം നമ്പർ അജൻഡയായ506 ഓട്ടോറിക്ഷകൾക്ക് കെ.സി നമ്പർ നൽകാനുള്ള കോർപ്പറേഷൻ മേയറുടെ അപേക്ഷയാണ് പരാതിക്കാരനായ എസ്.എ ടി യുജില്ലാ സെക്രട്ടറിയായ എൻ. ലക്ഷ്മണനെ ആർ.ടി.എ യോഗത്തിൽ ഉന്നയിക്കാൻ ഒരുങ്ങിയത്. എന്നാൽ ഇദ്ദേഹത്തെ സംസാരിക്കാൻ ആർ.ടി.എ ചെയർമാനായ ജില്ലാ കലക്ടർ അനുവദിച്ചില്ലെന്നാണ് പരാതി.

tRootC1469263">

എന്നാൽ പരാതിക്കാരനല്ലാത്ത മറ്റൊരാളെ സംസാരിക്കാൻ അനുവദിക്കുകയും ചെയ്തിരുന്നു. കണ്ണൂർ ആർ.ടി.എ ചെയർമാന്റെ ജനാധിപത്യ  വിരുദ്ധമായ  നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എൻ ലക്ഷ്മണൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.ഈ പരാതിയിൽ ആരോപണ വിധേയനായ കണ്ണൂർ ജില്ലാ കലക്ടറെതന്നെയാണ് അന്വേഷണം നടത്താൻ മുഖ്യമന്ത്രിയുടെ അണ്ടർ സെക്രട്ടറി  നിർദേശിച്ചിരിക്കുനത് .

ആരോപണ വിധേയനെ തന്നെ  അന്വേഷണം നടത്താൻ ഏല്പിച്ച മുഖ്യമന്ത്രിയുടെനടപടി കോഴിയെസംരക്ഷിക്കാൻകുറുക്കനെ ഏല്പിച്ചതു പോലെയാവുമെന്നും, മുഖ്യമന്ത്രിയുടെ ഇത്തരം പരാതി പരിഹാരം വെറും പ്രഹസനമാണെന്നാണ് ഇതിൽ കൂടി തെളിയുന്നതെന്ന് ഓൾ കേരളസ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ AKSATU (HM S) സംസ്ഥാന ജനറൽ സെക്രട്ടറി എൻ ലക്ഷ്മണൻ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

Tags