കണ്ണൂരിൽ മെയ് ദിന റാലി നടത്തി ഓൾ കേരള സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളിയൂണിയൻ
കണ്ണൂർ : ഓൾ കേരള സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളിയൂണിയൻ്റെ (AK SATU_ HMS) നേതൃത്വത്തിൽ ഓട്ടോറിക്ഷ തൊഴിലാളികൾ കണ്ണൂരിൽ മെയ് ദിന റാലിനടത്തി. രാവിലെ 9.30 ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്നും ആരംഭിച്ച റാലി ടൌൺ പോലീസ് സ്റ്റേഷൻ റോഡ് വഴി കാൾടെക്സ് ഇംഗ്ഷൻ , താലൂക്ക് ഓഫീസ്, ട്രാഫിക് പോലീസ് സ്റ്റേഷൻ, കോർപ്പറേഷൻ ഓഫീസ് റോഡ് വഴി പഴയ ബസ്സ് സ്റ്റാൻ്റിൽ സമാപിച്ചു.
മക്തബ് പത്രാധിപർ സുനിൽകുമാർ റാലിഉദ്ഘാടനം ചെയ്തു. AKSA TU സംസ്ഥാന പ്രസിഡണ്ട് അഡ്വ :കസ്തൂരി ദേവൻ അദ്ധ്യക്ഷം വഹിച്ചു. ജന:സെക്രട്ടറിഎൻ ലക്ഷ്മണൻ സ്വാഗതം പറഞ്ഞു. AKSATU സംസ്ഥാന സമിതി അംഗം മനോജ് സാരംഗ് പ്രസംഗിച്ചു. അബ്ദുൽ റാസിഖ് (പാപ്പിനിശേരി ) സുനിൽകുമാർ (പുതിയ തെരു )C.K ജയരാജൻ, എൻ.സീതാറാം, അനിൽകുമാർ (കൂത്തുപറമ്പ് ) ജോഗേഷ് (അഴീക്കോട് ) രാധാകൃഷ്ണൻ P.P (പൂതപ്പാറ ) കെ. വി രാജേഷ്, മുഹമൂദ് വി.വി, ശ്രീ ദിലീപ് കുമാർ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.
.jpg)

