കണ്ണൂർ നഗരത്തിൽ നവംബർ 10 ന് നടത്താൻ നിശചയിച്ചിരുന്ന ഓട്ടോ റിക്ഷ പണിമുടക്ക് മാറ്റി വെച്ചു

Illegal auto service: 24-hour autorickshaw strike in Kannur city on November 10

കണ്ണൂർ:നിയമവിരുദ്ധമായി കണ്ണൂർ ടൌണിൽ വന്ന് പാർക്ക് ചെയ്തു സർവീസ് നടത്തുന്ന ഓട്ടോകൾക്കെതിരെ നിയമ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സംയുക്ത ഓട്ടോറിക്ഷ ട്രേഡ് യൂണിയൻ സമിതി  കണ്ണൂർ ടൗണിൽ നവംബർ10ന് നടത്താൻ തീരുമാനിച്ച ഓട്ടോറിക്ഷ പണിമുടക്ക് മാറ്റി വെച്ചതായി സമരസമിതി നേതാക്കൾ അറിയിച്ചു.

നിയമ വിരുദ്ധ ഓട്ടോ പാർക്കിക്കിനും സർവീസിനുമെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും, നടപടി സ്വീകരിക്കാൻ ആർ ടി ഒവിനും പോലീസിനും കർശന നിർദ്ദേശം നൽകുന്നതാണെന്നും  അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് പണിമുടക്ക് പിൻവലിക്കാൻ തീരുമാനിച്ചത്. എ.ഡി എം , പൊലിസ് , ആർടി ഒ തുടങ്ങിയ ഉദ്യോഗസ്ഥരും പണി മുടക്ക് നോട്ടീസ് നൽകിയ  യൂണിയൻ നേതാക്കളുമായുംകലക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ  കഴിഞ്ഞ മൂന്നിന് കലക്ടർ വിളിച്ചു കൂട്ടിയ യോഗത്തിലാണ് ഈ കാര്യത്തിൽ തീരുമാനമായത്.

  കഴിഞ്ഞ മൂന്നു ദിവസമായി പോലീസും ആർ ടി ഒയും നിയമവിരുദ്ധ ഓട്ടോ സർവീസിനെതിരെ കർശന പരിശോധയും പിഴ അടക്കമുള്ള നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പത്താം തീയ്യതി നടത്തുമെന്ന് പ്രഖ്യാപിച്ച ഓട്ടോ പണിമുടക്ക് മാറ്റി വെച്ചതെന്ന് സമരസമിതി നേതാക്കളായ കുന്നത്ത് രാജീവൻ (INTUC) എൻ. ലക്ഷ്മണൻ (AKS A TU) കെ. അശ്രഫ് (STU )CK. ശശികുമാർ (BM S) മുഹമ്മദ് ഇംതിയാസ് ( FIT U,) C K. ജയരാജൻ ( HM S) തുടങ്ങിയവർ വാർത്താ കുറിപ്പിൽ അറിയിച്ചു. നിയമവിരുദ്ധ ഓട്ടോസർവീസിനെതിരെതുടർനടപടി ഇല്ലാത്ത പക്ഷം 17 മുതൽ നിശ്ചയിച്ച സമരവുമായി മുന്നോട്ട് പോകുമെന്നും സമരസമിതി നേതാക്കൾമുന്നറിയിപ്പ് നൽകി.

Tags