മുണ്ടയാട് പള്ളിപ്രം റോഡിൽ കാറും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

sd

കണ്ണൂർ: മുണ്ടയാട് പള്ളിപ്രം റോഡിൽ കാറും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരണമടഞ്ഞു. പന്ന്യോട്ട് താമസിക്കുന്ന കണ്ണൂർ അഴീക്കോട് സ്വദേശിയായ സജീവൻ ഓലച്ചേരിയാണ് (60) മരണപ്പെട്ടത്.

മുണ്ടയാട് കെ എസ് ഇ ബി ഓഫിസിന് മുൻവശം തിങ്കളാഴ്ച രാത്രി 7.15 ഓടെയാണ് അപകടം. പള്ളിപ്രം ഭാഗത്തു നിന്നു വരുന്ന ഗുഡ്സ് ഓട്ടോയും എതിർ ദിശയിൽ നിന്നു വന്ന കാറുമാണ് അപകടത്തിൽ പെട്ടത്.അപകടം നടന്ന ഉടനെ നാട്ടുകാർ സജീവനെ കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചക്കരക്കൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. 
ചൊവ്വ ഉച്ചയ്ക്ക് ശേഷം ഏച്ചൂരിലെ വീട്ടിൽ പൊതു ദർശനത്തിന് വച്ച ശേഷം സ്വദേശമായ അഴീക്കോട് എത്തിച്ച് പള്ളിക്കുന്നുബ്രം
പൊതുശ്മശാനത്തിൽ സംസ്കരിക്കും.ഭാര്യ: ജ്യോതിനി (ഏച്ചൂർ പന്ന്യോട്ട്). മകൻ :സംഗീത് (എൻജിനീയറിംഗ് വിദ്യാർത്ഥി ഹൈദരബാദ് ).

Tags