ഇരിട്ടിയിൽ ഓട്ടോ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു

Auto driver collapses and dies in Iritty
Auto driver collapses and dies in Iritty

ഇരിട്ടി: ഇരിട്ടിയിൽ ഓട്ടോ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു. ഇരിട്ടി പാലത്തിന് സമീപം ഇരിട്ടിക്കുന്നിൽ കല്ലേപിള്ളിൽ ഹൗസിൽ കെ.പി.ലിനീഷാണ്(45) കുഴഞ്ഞു വീണു മരിച്ചത്. തിങ്കളാഴ്ച്ചവൈകിട്ട് 3.30ന്  വീട്ടിൽ കുഴഞ്ഞു വീണ ഇയാളെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയി ലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാ നായില്ല.
ദീർഘകാലമായിഇരിട്ടി ടൗണിൽ മേലെ സ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവറായിരുന്നു.

ഓട്ടോ തൊഴിലാളി യൂണിയൻ (സി.ഐ ടി യു )പ്രവർത്തകനായിരുന്നു. സഹോദരങ്ങൾ: കെ.പി.ശിവദാസ്, കെ.പി. ബാബുമൃതദേഹം കണ്ണൂർ പരിയാരം ഗവ.മെഡി.കോളജ് മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ചൊവ്വാഴ്ച്ച പകൽ നടക്കും.

Tags