ആറ്റുകാൽ പൊങ്കാല: സ്‌പെഷ്യൽ ട്രിപ്പ് ഒരുക്കി തലശ്ശേരി കെഎസ്ആർടിസി
Feb 11, 2025, 20:39 IST
കണ്ണൂർ : മാർച്ച് 13ന് നടക്കുന്ന ആറ്റുകാൽ പൊങ്കാല സമർപ്പണത്തിന് സ്‌പെഷ്യൽ ട്രിപ്പ് ഒരുക്കി തലശ്ശേരി കെഎസ്ആർടിസി. തലശ്ശേരി ബജറ്റ് ടൂറിസം സെല്ലിന്റെ കീഴിൽ മാർച്ച് 11ന് രാത്രി പുറപ്പെട്ട് മാർച്ച് 14ന് രാവിലെ തിരിച്ചെത്തുന്ന രൂപത്തിലാണ് യാത്ര.
കൂടാതെ ഫെബ്രുവരി 14ന് വൈകുന്നേരം ഏഴുമണിക്ക് തലശ്ശേരിയിൽ നിന്ന് പുറപ്പെട്ട് ഫെബ്രുവരി 17ന് രാവിലെ തിരിച്ചെത്തുന്ന മൂന്നാർ ട്രിപ്പും ഫെബ്രുവരി 16ന് രാവിലെ ഏഴുമണിക്ക് പുറപ്പെട്ട് 17ന് പുലർച്ചെ അഞ്ചുമണിക്ക് തലശ്ശേരിയിൽ തിരിച്ചെത്തുന്ന വയനാട് ജംഗിൾ സഫാരി ട്രിപ്പും ഫെബ്രുവരി 28ന് വൈകുന്നേരം അഞ്ചുമണിക്ക് പുറപ്പെട്ട് മാർച്ച് മൂന്നിന് രാവിലെ ആറുമണിക്ക് തലശ്ശേരിയിൽ എത്തുന്ന ഗവി ട്രിപ്പുമാണ് മറ്റു പ്രധാനപ്പെട്ട ടൂർ പാക്കേജുകൾ. ഫോൺ: 9497879962
tRootC1469263">.jpg)


