അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാൻ ശ്രമം; കെകെഅബ്ദുൽ ജബ്ബാർ

Attempts to eliminate opposing voices using investigative agencies; KK Abdul Jabbar
Attempts to eliminate opposing voices using investigative agencies; KK Abdul Jabbar

 കണ്ണൂർ :അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്  എതിർ  ശബ്ദങ്ങളെ ഇല്ലാതാകാണാനാണ് നരേന്ദ്ര മോഡി സർക്കാർ ശ്രമിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കെകെ അബ്ദുൽ ജബ്ബാർ പറഞ്ഞു. ഇ ഡി അറസ്റ്റ് ചെയ്ത് ജയിലിടച്ച പാർട്ടി ദേശീയ പ്രസിഡന്റ്‌ എം കെ ഫൈസിയെ നിരുപാധികം വിട്ടയക്കണമെന്ന്  ആവശ്യപ്പെട്ട് എസ് ഡി പി ഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ  സംഘടിപ്പിച്ച ഐക്യദാർഢ്യ  സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

 2009 മുതൽ ജനങ്ങളിൽ നിന്ന് പ്രവർത്തന ഫണ്ട് ശേഖരിച്ചും കേഡർമാരിൽ നിന്ന് വാർഷീക വരിസംഖ്യ സ്വീകരിച്ചും പ്രവർത്തിക്കുകയും  പൊതു തെരഞ്ഞെടുപ്പുകളിൽ മൽസരിച്ച് രാജ്യത്തെ അധ'സ്ഥിത ജനവിഭാഗത്തിന് വേണ്ടി ജനാധിപത്യപ്പോരാട്ടം നടത്തുകയും ചെയ്യുന്ന ജനാധിപത്യ പാർട്ടിയാണ് എസ്.ഡി.പി.ഐ. നരേന്ദ്രമോഡി സർക്കാറിൻ്റെ ഫാഷിസ്റ്റ് വൽക്കരണത്തിനെതിരായും ന്യൂനപക്ഷ വിരുദ്ധ ഭരണഘടനാവിരുദ്ധ നിയമങ്ങൾക്കെതിരായും രാജ്യവ്യാപകമായി ജനാധിപത്യ പ്രതിഷേധങ്ങളും ജനകീയ സമരങ്ങളും  പാർട്ടി നടത്തി വരികയാണ്. 

എൻ.ഡി.എ സർക്കാറിന്റെ പുതിയ  വഖഫ് ഭേദഗതി നിയമത്തിനെതിരെ ബീഹാറിലും ആദ്ധ്രയിയിലും മഹരാഷ്ട്രയിലും കേരളത്തിലുമടക്കം ജനകീയ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട് .രാജ്യവ്യാപികമായി നിയമ വിധേയമായി പ്രവർത്തിക്കുന്ന പാർട്ടിയെ ഇല്ലാതാക്കിയാൽ ഫാഷിസ്റ്റ് അജണ്ടകൾ എളുപ്പമാവുമെന്നത് സംഘ പരിവാറിന്റെ  വ്യാമോഹം മാത്രമാണ് .ജനാധിപത്യം ഏഴര പതിറ്റാണ്ടായി ആസ്വദിച്ച  ജനതായാണ് ഇന്ത്യൻ ജനത. അവരുടെ ജനാധിപത്യ ഭരണഘടനാ അവകാശങ്ങൾക്ക് വേണ്ടിയുള്ള ജനാധിപത്യ സമരങ്ങൾ തുടരുക തന്നെ ചെയ്യും .അന്യായമായി അറസ്റ്റ് ചെയ്ത എം.കെ ഫൈസിയെ വിട്ടയക്കാൻ കേന്ദ്ര സർക്കാർ തയാറാവണമെന്നും അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ്‌ ബഷീർ കണ്ണാടിപ്പറമ്പ് അധ്യക്ഷത വഹിച്ചു. വിവിധ സാമൂഹ്യ സാംസ്‌കാരിക മാധ്യമ  രാഷ്ട്രീയ പ്രവർത്തകരായ ‌, അഡ്വക്കേറ്റ് കസ്തൂരി ദേവൻ, സുനിൽകുമാർ മക്തബ്, ഷാജഹാൻ ഐചേരി, സി ബാലകൃഷ്ണൻ , സമീറ ഫിറോസ്, നൗഷാദ് പുന്നക്കൽ, ശംസുദ്ധീൻ മൗലവി, മുസ്തഫ നാറാത്ത്, പി സി ഷഫീക് എന്നിവർ സംസാരിച്ചു.

Tags