യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതികള്‍ അറസ്റ്റില്‍

arrest1
arrest1

തൃശൂര്‍: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. എറിയാട് ചേരമാന്‍ സ്വദേശികളായ കല്ലുങ്ങല്‍ വീട്ടില്‍ ഷിനാസ് (27), അഴിക്കോട് മുനക്കല്‍ ബീച്ച് സ്വദേശിയായ മുനക്കല്‍ വീട്ടില്‍ മുച്ചു എന്ന് വിളിക്കുന്ന മുഹ് സിന്‍ (26) എന്നിവരെയാണ് കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 

ശില്പി ജംഗ്ഷന് അടുത്തുള്ള ഹോട്ടലിന്റെ മുന്‍വശത്ത് വെച്ച് എറിയാട് കാട്ടാക്കുളം സ്വദേശിയായ ചെമ്പോഴി പറമ്പില്‍ വീട്ടില്‍ പൃഥിരാജ് (30) നെ  കരിങ്കല്ലുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതി നാണ് അറസ്റ്റ്.

വ്യാഴാഴ്ച്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. പൃഥിരാജിന്റെ സുഹൃത്തായ മിഥുന്‍ എന്നയാളുമായി മദ്യപാനത്തെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കത്തിന്റെ വൈരാഗ്യത്താല്‍ സമീപത്തുള്ള ഹോട്ടലിന്റെ മുന്‍വശത്ത് വെച്ച് രണ്ടു പേരും ചേര്‍ന്ന് പൃഥിരാജിനെ കരിങ്കല്ലു കൊണ്ട് തലയുടെ പിന്നിലിടിച്ചും വലത് കൈയില്ലെ് എല്ല് അടിച്ചൊടിക്കുകയുമായിരുന്നു.

മുഹ്‌സിന് കൊടുങ്ങല്ലൂര്‍ പോലിസ് സ്റ്റേഷനില്‍ 2019 ല്‍ ഒരു വധശ്രമ കേസും 2020 ല്‍ ഒരു അടിപിടി കേസുമുണ്ട്. കൊടുങ്ങല്ലൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ബി.കെ. അരുണ്‍, സബ് ഇന്‍സ്‌പെക്ടറായ കെ.ജി. സജില്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായമാരായ വിഷ്ണു, ഷമീര്‍, ബിനില്‍, അനസ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Tags