ഇരിട്ടിയിൽ പൂട്ടിയിട്ട വീട് കുത്തി തുറന്ന് മോഷണശ്രമം: പൊലിസ് അന്വേഷണമാരംഭിച്ചു

Attempted burglary after breaking into locked house in Iritti: Police launch investigation
Attempted burglary after breaking into locked house in Iritti: Police launch investigation

ഇരിട്ടി : ഇരിട്ടിയിൽ പൂട്ടിയിട്ടവീട് കുത്തി തുറന്ന് മോഷണ ശ്രമം. ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം.ഇരിട്ടി നേരം പോക്ക്‌ താലൂക്ക് ആശുപത്രി റോഡിലെ ഖാദി വസ്ത്രാലയത്തിന് സമീപം ജഗൻ നിവാസിൽ ജഗൻമയന്റെ തറവാട് വീടാണ് മോഷ്ടാവ് കുത്തി തുറന്നത്. വീടിന്റെ മുൻവശത്തെ വാതിൽ പിക്കാസുകൊണ്ട് കുത്തിപൊളിക്കുകയായിരുന്നു.

tRootC1469263">

 പൊളിക്കാൻ ഉപയോഗിച്ച പിക്കാസിന്റെ കൈപ്പിടി പൊട്ടിയതോടെ അത് ഉപേക്ഷിക്കുകയായിരുന്നു. വീട്ടിലുള്ള അലമാരയും മേശയും ഉൾപ്പെടെയുള്ളവയുടെ പൂട്ട് പൊളിച്ച് സാധനങ്ങൾ എല്ലാം വലിച്ചുവാരിയിട്ട നിലയിലാണുള്ളത്. ബുധനാഴ്ച്ച രാവിലെയോടെയാണ് മോഷണശ്രമം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ഇരിട്ടി പൊലീസിൽ പരാതി നൽകുകയും പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വരികയാണ്.

Tags