എസ്‌ഐആറില്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് അരാജകത്വം സൃഷ്ടിച്ച് നിയമ വ്യവസ്ഥ തകര്‍ക്കാന്‍ ശ്രമം: കുമ്മനം

Attempt to undermine the legal system and create anarchy by leveling baseless allegations against the SI Kummanam

കണ്ണൂര്‍: എസ്‌ഐആറിന്റെ പേരില്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് പൊതു സമൂഹത്തില്‍ ആശയകുഴപ്പമുണ്ടാക്കി അരാജകത്വം സൃഷ്ടിച്ച് നിയമ വ്യവസ്ഥ തകര്‍ക്കാനാണ് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും ശ്രമിക്കുന്നതെന്ന് ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കുമ്മനം രാജശേഖരന്‍ പറഞ്ഞു.അരാജകത്വത്തിനെതിരെ ജനാധിപത്യ സംരക്ഷണം എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി കണ്ണൂര്‍ നോര്‍ത്ത്, സൗത്ത് ജില്ലാ കമ്മറ്റികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ കണ്ണൂര്‍ നഗരത്തില്‍ നടന്ന ജനാധിപത്യ സംരക്ഷണ പദയാത്രയ്ക്ക് ശേഷം സ്റ്റേഡിയം കോര്‍ണ്ണറില്‍ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്‌ഐആറിന്റെ പേരില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇനി ഏന്ത് ചെയ്യണം, എങ്ങോട്ട് പോകണം, ഏത് രീതിയില്‍ ഇനി സമരം നടത്തണം എന്നത് സംബന്ധിച്ച് ആശ.യ കുഴപ്പത്തിലാണ്. മോദിയും ഗ്യാനേഷ് കുമാറും രാജിവെയ്ക്കണമെന്ന് പറഞ്ഞ് സമരം നടത്തുന്ന കമ്മ്യൂണിസ്റ്റുകള്‍ക്ക് ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയാണ് നേതാവ്. അയാല്‍ക്ക് വേണ്ടി ജയ് വിളിക്കുന്നു. കേരളത്തില്‍ വന്ന് അസഭ്യം പറയുന്നു. ഏത് പ്രത്യയ ശാസ്ത്രമാണിതെന്ന് കുമ്മനം ചോദിച്ചു.

രാജ്യത്ത് റേഷന്‍ കാര്‍ഡും വോട്ടര്‍ പട്ടികയും കാലാനുസൃതമായി പരിഷ്‌ക്കരിക്കപ്പെടേണ്ടതല്ലെ. രണ്ടിലും പേര് കൂട്ടിചേര്‍ക്കാനും ഒഴിവാക്കാനും നിയമാനുസൃതമായ നടപടി ക്രമങ്ങളുണ്ട്. അത് ചെയ്യുമ്പോള്‍ പറ്റില്ലെന്ന് പറയുന്നത് ജനാധിപത്യത്തോടുളള വെല്ലുവിളിയാണ്. വളരെ ദ്രുത ഗതിയില്‍ വ്യവസ്ഥാപിതമായി, സുതാര്യമായി ഇലക്ഷന്‍ കമ്മീഷന്‍ പ്രവര്‍ത്തിക്കുകയാണ്. കഴിഞ്ഞ 50 വര്‍ഷക്കാലമായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും കോണ്‍ഗ്രസ് പരാജയപ്പെട്ടത് എസ്‌ഐആര്‍ പരിഷ്‌ക്കാരം കൊണ്ടാണോ. ഇനിയൊരിക്കലും രാജ്യ ഭരണം ലഭിക്കില്ലെന്ന് ബോധ്യമായപ്പോള്‍ ജനാധിപത്യത്തെ അട്ടിമറിച്ച് അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് രാഹുല്‍ ഗാന്ധിയും കൂട്ടരും. തമിഴ്‌നാട്ടിലും കേരളത്തിലും എസ്‌ഐആര്‍ നല്ലതും മറ്റിടങ്ങളില്‍ മോശവുമാകുന്നതെങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. ചിലയിടങ്ങളില്‍ കുഴപ്പം, മറ്റ് ചിലയിടങ്ങല്‍ കുഴപ്പമില്ല. ഇതെന്തൊരു ആഭാസമാണ്. 

Attempt-to-undermine-the-legal-system-and-create-anarchy-by-leveling-baseless-allegations-against-the-SI-Kummanam.jpg 1

പ്രക്ഷോഭകര്‍ പറയുന്നു ബംഗ്ലാദേശും നേപ്പാളുമാണ് പ്രചോദനമെന്ന്. ഇതില്‍ നിന്നു തന്നെ ഇവരുടെ ഉളളിലിരുപ്പ് വ്യക്തമാണ്. കേരള മാധ്യമങ്ങള്‍ സമരാഭാസത്തെ പര്‍വ്വതീകരിച്ച് കാണിക്കുകയാണ്. സമരക്കാര്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ സമരത്തിന്റെ പൊളളത്തരവും ഗൂഢലക്ഷ്യവും തിരിച്ചറിഞ്ഞു കഴിഞ്ഞു. നരേന്ദ്രമോദി സര്‍ക്കാരും ബിജെപിയും ആദര്‍ശാഥിഷിഠിതവും തത്വാഥിഷ്ഠിതവും സര്‍ഗ്ഗാത്കവുമായ രാഷ്ട്രീയമാണ് മുന്നോട്ടു വയ്ക്കുന്നത്. എന്നാല്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും അരാജകത്വ-അക്രമ രാഷ്ട്രീയമാണ് മുന്നോട്ട്വെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് കെ.കെ. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. ബിജെപി അഖിലേന്ത്യാ സെക്രട്ടറി എം. വെങ്കിടേഷ്, ദേശീയ നിര്‍വ്വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന്‍, മുന്‍ ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി, സംസ്ഥാന വക്താവ് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍, സംസ്ഥാന സെല്‍ കോഡിനേറ്റര്‍ അഡ്വ. വി.കെ. സജീവന്‍, കണ്ണൂര്‍ മേഖലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത്, പി.കെ. വേലായുധന്‍, എ. ദാമോദരന്‍, സി. രഘുനാഥ്, എ.പി. പത്മിനി ടീച്ചര്‍, സംസ്ഥാന സമിതിയംഗങ്ങളായ എന്‍. ഹരിദാസ്, പി. സത്യപ്രകാശന്‍ മാസ്റ്റര്‍ എന്നിവര്‍  ചടങ്ങില്‍ സംബന്ധിച്ചു. സൗത്ത് ജില്ലാ പ്രസിഡണ്ട് ബിജു ഏളക്കുഴി സ്വാഗതവും നോര്‍ത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ടി.സി. മനോജ് നന്ദിയും പറഞ്ഞു.

Tags