പോലീസിൻ്റെ ഫോൺ ഹാക്ക് ചെയ്‌ത്‌ കോണ്ടാക്ട് ലിസ്റ്റിലുള്ളവരുടെ വാട്സാപ്പിലേക്ക് വ്യാജ ഇ ചലാൻ അയച്ച് തട്ടിപ്പിന് ശ്രമം

hacking

നീലേശ്വരം: പോലീസ് ഉദ്യോഗസ്‌ഥന്റെ ഫോൺ ഹാക്ക് ചെയ്‌ത്‌ അതിൽനിന്ന് കോണ്ടാക്ട് ലിസ്റ്റിലുള്ളവരുടെ വാട്സാപ്പിലേക്ക് വ്യാജ ഇ ചലാൻ അയച്ച് തട്ടിപ്പ് നടത്താൻ ശ്രമം. ഹൊസ്‌ദുർഗ് ‌സ്റ്റേഷനിലെ സിപിഒ മേലത്ത് ബിനീഷിന്റെ ഫോൺ ഹാക്ക് ചെയ്താണ് ഗതാഗതനിയമ ലംഘനത്തിന്റെ പിഴയടയ്ക്കണം എന്നാവശ്യപ്പെട്ടുള്ള വ്യാജ ചലാൻ അയച്ചത്.

സുഹൃത്തായ അഭിഭാഷകന് മെസേജിൽ സംശയം തോന്നിയപ്പോഴാണ് തട്ടിപ്പു പുറത്തറിഞ്ഞത്. ബിനീഷിൻ്റെ മറ്റൊരു സുഹൃത്തിന് ലഭിച്ച വ്യാജ ചലാൻ ശരിയാണോ എന്നുറപ്പിക്കാൻ ബിനീഷിന് അയച്ചു കൊടുത്തിരുന്നു. അതു തുറന്നപ്പോഴാണ് ബിനീഷിൻ്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതെന്നു കരുതുന്നു. 

ഇത്തരത്തിൽ ഇ ചലാൻ വാട്സാപ്പിൽ അയയ്ക്കാറില്ലെന്നും തട്ടിപ്പിൽ കുടുങ്ങരുതെന്നും പൊലീസ് അറിയിച്ചു.

Tags